കൊല്ലം : സിഎഎയെ അനൂലിച്ചതിന്റെ പേരില്‍ ജിഹാദി ശക്തികള്‍ ബഹിഷ്കരണം എര്പ്പെടുത്തിയയാള്ക്ക് ഉപജീവനത്തിനായി ഫുഡ് ട്രക്ക് നല്കി. കൊല്ലം ഓച്ചിറയില്‍ ചായ വിറ്റ് ഉപജീവനം നടത്തിയിരുന്ന പൊന്നു എന്നയാള്‍ക്കാണ് ദുരവസ്ഥ നേരിട്ടത്. തുടര്‍ന്ന് ഒരുകൂട്ടം മനുഷ്യ സ്നേഹികളുടെ നേതൃത്വത്തില്‍ വാങ്ങിയ ഫുഡ് ട്രക്കിന്റെ താക്കോല്‍ ദാനം മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് നിര്‍വ്വഹിച്ചു.
പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിനെ തുടര്‍ന്ന് പൊന്നുവിന് നേരെ പ്രദേശത്തെ സിപിഎം, കോണ്‍ഗ്രസ് അനുകൂല ജിഹാദി ശക്തികള്‍ ഒത്തൊരുമിച്ചാണ് ബഹിഷ്കരണം ഏര്‍പ്പെടുത്തിയത്. ചായ വാങ്ങാന്‍ ആളില്ലാതായതോടെ വരുമാന മാര്‍ഗ്ഗം നിലയ്ക്കുകയും പൊന്നുവിന്റെ കുടുബം പട്ടിണിയിലുമായി. ഇതോടെ പ്രദേശത്തെ മനുഷ്യ സ്നേഹികള്‍ ഒത്തൊരുമിച്ച് പൊന്നുച്ചേട്ടന് സഹായ സമിതി രൂപീകരിച്ച് പണം സമാഹരിച്ച് ഫുഡ് ട്രക്ക് വാങ്ങി പൊന്നുവിന് കൈമാറുകയായിരുന്നു. കുമ്മനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
സൈക്കിള്‍ ഓടിച്ച് ചായ വിറ്റു നടന്ന പൊന്നുവിന് ഇനി സ്വന്തം കാലിന് നിന്ന് ആത്മാഭിമാനത്തോടെ കച്ചവടം നടത്താം. കട കമ്പോളങ്ങള്‍ അടച്ചും, ഊരു വിലക്ക് ഏര്‍പ്പെടുത്തിയും, തൊഴില്‍ നഷ്ട്ടപ്പെടുത്തിയും പ്രക്ഷോഭ കോലാഹലങ്ങള്‍ നടത്തിയും പൗരത്വ ഭേദഗതി നിയമാനുകൂലികളെ വേട്ടയാടുന്ന സിപിഎം കോണ്‍ഗ്രസ് ജിഹാദി കൂട്ടുകെട്ടിന് ജനങ്ങള്‍ നല്കിയ മറുപടിയാണ് ഓച്ചിറയില്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഓച്ചിറ പരബ്രഹ്മ ക്ഷേത്ര പരിസരത്തുവെച്ച് നടന്ന താക്കോല്‍ ദാന ചടങ്ങില്‍ അഡ്വ.കൃഷണരാജ് അധ്യക്ഷതവഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: