കോട്ടയം: കൊറോണ ബാധയെതുടര്‍ന്ന് ആഘോഷങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് താന്ത്രിക വിധിപ്രകാരമുള്ള ചടങ്ങുകള്‍ മാത്രം നടത്താന്‍ ക്ഷേത്രോപദേശക സമിതി തീരുമാനിച്ചു. ഉത്സവത്തിന് 14ന് കൊടിയേറും.
കലാപരിപാടികളും പൂരവും ജൂണില്‍ നടക്കുന്ന അല്പശി ഉത്സവത്തോട് അനുബന്ധിച്ച് നടത്താനും യോഗം തീരുമാനിച്ചു. എഴുന്നെള്ളത്തിന് ആനക്ക് പകരം ജീവക ഉപയോഗിക്കുന്നതിനും ആറാട്ട് വിധികളില്‍ പറയെടുക്കേണ്ടെന്നും ആറാട്ട് സദ്യം നടത്തേണ്ടന്നും തീരുമാനിച്ചു. ശ്രീബലി, ഉത്സവബലി, വിളക്ക് എന്നിവ നടക്കും. പള്ളിവേട്ട സമയവും ആറാട്ട് തിരിച്ചെഴുന്നെള്ളുന്ന ചടങ്ങും തന്ത്രിയോട് ആലോചിച്ച് തീരുമാനിക്കും.
പ്രസിഡന്റ് ബി.ഗോപകുമാര്‍ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് സി.ആര്.രാജന് ബാബു, സെക്രട്ടറി റ്റി.സി.വിജയചന്ദ്രന്‍, ആര്.വരദരാജന്, എ.ഒ.റ്റി.രാധാകൃഷ്ണ പിള്ള എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: