തിരുവനന്തപുരം: ബിജെപി വക്താക്കള്‍ക്കെതിരേ മോശം പരാമര്‍ശം നടത്തി എംഇഎസ് അധ്യക്ഷന്‍ ഡോ.ഫസല്‍ ഗഫൂറിനു മറുപടിയുമായി സന്ദീപ് ജി. വാര്യര്‍. തനിക്കെതിരെ ഫസല്‍ ഗഫൂര്‍ നടത്തിയ വ്യക്തിപരമായ അവഹേളനങ്ങള്‍ക്ക് മറുപടി പറയുന്നില്ല. പന്നിയോട് മല്‍പ്പിടുത്തം നടത്താന്‍ പോയാല്‍ ദേഹത്ത് ചെളി പുരളുകയല്ലാതെ മറ്റൊരു ഗുണവും ഇല്ല എന്ന് എവിടെയോ വായിച്ചിട്ടുണ്ടെന്നും സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു.
മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് സംഘടിപ്പിച്ച ഷഹീന് ബാഗ് സ്ക്വയര്‍ എന്ന യോഗത്തിലാണ് കേരളത്തിലെ മീഡിയകളും മാധ്യമപ്രവര്‍ത്തകരും തങ്ങള്‍ക്കൊപ്പം ആണെന്നതടക്കം അവകാശവുമായി ഗഫൂര്‍ രംഗത്തെത്തിയത്. ബിജെപി സംസ്ഥാന വക്താക്കളായ ബി. ഗോപാലകൃഷ്ണന്, സന്ദീപ് ജി. വാര്യര്‍ എന്നിവരെ തരംതാണ രീതിയിലാണ് ഗഫൂര്‍ പരാമര്‍ശിച്ചത്. സിഎഎ വിരുദ്ധ സമരത്തില്‍ കേരളത്തില്‍ നമ്മുക്ക് ശത്രുക്കള്‍ വളരെ കുറവാണെന്ന് മനസിലായില്ലേ. മീഡിയയില്‍ കിടന്ന് ചെലക്കുന്ന ഒരു ഗോപാലകൃഷ്ണനോ ഒരു സന്ദീപ് വാര്യരോ ഒന്നുമല്ലല്ലോ ശത്രു. ചെലക്കാനായി അഴിച്ചുവിട്ട പട്ടികളെ പോലെ ആണവര് എന്നായിരുന്നു ഗഫൂറിന്റെ വിദ്വേഷ പ്രസംഗം.
അതേസമയം, ഫസല്‍ ഗഫൂര്‍ അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ പേരെടുത്തു പറഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ സ്വയം വെളിപ്പെടുത്തട്ടെ. എംഇഎസ് സ്ഥാപനങ്ങളിലേക്ക് പ്രസംഗിക്കാന്‍ വിളിച്ചാല്‍ സ്വയം വില്‍ക്കപ്പെടുന്നവരാണോ അവരെന്ന് തുറന്നു പറയട്ടെയെന്നും സന്ദീപ് മറുപടി നല്കി.
മീഡിയയുടെ കാര്യമെടുത്താല്‍ ഒരു വൃത്തികെട്ടവന് ഉണ്ട്, അര്‍ണബ് ഗോസ്വാമി മാത്രമാണ് അവര്‍ക്കൊപ്പം. രാജ്ദീപ് സര്‍ദേശായി, കരണ്‍ ഥാപ്പര്‍ ഇവരെല്ലാം നമ്മുക്ക് അനുകൂലമാണ്. കേരളത്തിലെ മീഡിയ എടുത്താല്‍ നിങ്ങള്‍ എണ്ണി പറഞ്ഞോളൂ ആരാ അപ്പുറത്ത് ഉള്ളതെന്ന്. മാതൃഭൂമിയിലെ വേണു, ഏഷ്യാനെറ്റിലെ വിനു, സുരേഷ്, മീഡിയ വണ്ണിലെ അഭിലാഷ്, 24 ന്യൂസിലെ അരുണ്‍, ഗോപി ഇവരൊന്നും വര്‍ഗീയവാദികള്‍ അല്ല, നമ്മള്‍ക്കൊപ്പമാണ്. ഇവരെയൊക്കെ പ്രയോജനപ്പെടുത്തുന്ന തന്ത്രം ഞങ്ങള്‍ക്കുണ്ട്. ഞങ്ങള്‍ക്കൊരുപാട് സ്കൂളും കോളെജുകളുമുണ്ട്. ഈ പത്രക്കാരെ ഒക്കെ കോളെജുകളില്‍ കൊണ്ടുപോയി പ്രസംഗിപ്പിക്കും. ചെറുപ്പക്കാര്‍ ഒരുപാട് ഉള്ള സ്ഥലങ്ങളില്‍ ഇവര്‍ പ്രസംഗിക്കുമെന്നും ഗഫൂര്‍. ചെറുപ്പക്കാര്‍ വര്ഗീയകരിക്കപ്പെട്ടാല് പ്രശ്നമാണ്. ചെറുപ്പക്കാര്‍ ഇപ്പോള്‍ തന്നെ ഒരു ഒഴുക്കിലാണ്. അവര്‍ക്കു മുന്നിലെ ഈ മാധ്യമ പ്രവര്‍ത്തകരെ രംഗത്തിറക്കും. കേരളത്തിലെ മീഡിയ ഒന്നടങ്കം സംഘപരിവാറിന് എതിരാണ്, എല്ലാം മീഡിയകളും നമ്മുക്ക് ഒപ്പമാണ്. അപര്‍ണ നേരിട്ട് എറ്റുമുട്ടിയിട്ടുണ്ട്. വേണു മാതൃഭൂമി ചാനലില്‍ നിന്ന് ഗെറ്റ് ഔട്ട് അടിച്ചു. അതു കേട്ട് ഞാനും ഗെറ്റ് ഔട്ട് അടിച്ചെന്നും ഗഫൂര്‍ പ്രസംഗത്തില്‍ ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: