സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര സര്‍വ്വകലാശാലകളിലും മറ്റും ഇക്കൊല്ലത്തെ പ്രവേശനത്തിന് സമയമായി. സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് കേരള, കാസര്‍ഗോഡ് ഉള്‍പ്പെടെ ഇന്ത്യയിലെ 15 കേന്ദ്ര സര്‍വ്വകലാശാലകളിലും നാല് സ്റ്റേറ്റ് യൂണിവേഴ്സിറ്റികളിലും എന്‍ഐടി തിരുച്ചിറപ്പള്ളിയിലും ഡിഗ്രി, പോസ്റ്റ് ഗ്രാഡുവേറ്റ് പ്രോഗ്രാമുകളിലേക്കുള്ള കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (CUCET-2020) ദേശീയതലത്തില്‍ മേയ് 23, 24 തീയതികളില്‍ നടത്തും. സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് രാജസ്ഥാനാണ് പൊതുപ്രവേശന പരീക്ഷ നടത്തുന്നത്. കേരളത്തില്‍ തിരുവനന്തപുരം, കോട്ടയം, കൊച്ചി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് പരീക്ഷാകേന്ദ്രങ്ങളാണ്.
അപേക്ഷ ഓണ്‍ലൈനായി മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 11 വരെ www.cucetexam.in/CUCET2020 ല്‍ സമര്‍പ്പിക്കാം. അപേക്ഷാ ഫീസ് 800 രൂപ. പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 350 രൂപ. ഭിന്നശേഷിക്കാര്‍ക്ക് (പിഡബ്ല്യുഡി) ഫീസില്ല. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം/ഇന്‍ഫര്‍മേഷന്‍ ബ്രോഷര്‍ യഥാസമയം വെബ്പോര്ട്ടലില്നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശാനുസരണം അപേക്ഷിക്കേണ്ടതാണ്.
CUCET-2020 ല്‍ പങ്കാളികളായ സെന്‍ട്രല്‍, സ്റ്റേറ്റ് യൂണിവേഴ്സിറ്റികളും കോഴ്സുകളും പ്രവേശന യോഗ്യതകളും പൊതുപ്രവേശന പരീക്ഷാ വിവരങ്ങളുമൊക്കെ www.cucetexam.in ല്‍ ലഭിക്കും.
പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷയില്‍ 50% മാര്‍ക്കില്‍ (എസ്സി/എസ്ടി വിഭാഗക്കാര്‍ക്ക് 45% മതി) കുറയാതെ വിജയിച്ചിട്ടുള്ളവര്‍ക്ക് ബിരുദ കോഴ്സുകളിലേക്കും 55 ശതമാനം മാര്‍ക്കില്‍ (എസ്സി/എസ്ടി 50% മതി) കുറയാതെ നേടി ബാച്ചിലേഴ്സ് ബിരുദമെടുത്തവര്‍ക്ക് പോസ്റ്റ് ഗ്രാഡുവേറ്റ് പ്രോഗ്രാമുകളിലേക്കും പ്രവേശനത്തിന് അര്‍ഹതയുണ്ടായിരിക്കും.
റിസര്‍ച്ച് പ്രോഗ്രാമുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷ മേയ് 30, 31 തീയതികളില്‍ നടത്തും. 55 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടി (എസ്സി/എസ്ടികാര്‍ക്ക് 50% മതി) മാസ്റ്റേഴ്സ് ബിരുദമുള്ളവര്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാം. വിശദവിവരങ്ങള്‍ വെബ്പോര്‍ട്ടലില്‍ ലഭിക്കും.
സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് കേരള: ഇവിടെ ലഭ്യമായ റഗുലര്‍ ഫുള്‍ടൈം കോഴ്സുകള്‍: ബിഎ (ഇന്റര്‍നാഷണല്‍ റിലേഷന്‍സ്), എംഎ- ഇക്കണോമിക്സ്, ഇംഗ്ലീഷ് ആന്‍ഡ് കംപേരറ്റീവ് ലിറ്ററേച്ചര്‍, ലിംഗുസ്റ്റിക്സ് ആന്‍ഡ് ലാംഗുവേജ് ടെക്നോളജി, ഹിന്ദി ആന്‍ഡ് കംപേരറ്റീവ് ലിറ്ററേച്ചര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ്, മലയാളം, പബ്ലിക് അഡ്മിനിസ്ട്രേഷന് ആന്‍ഡ് പോളിസി സ്റ്റഡീസ്; മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക്; എംഎഡ്, എംഎസ്സി- സുവോളജി, ബയോകെമിസ്ട്രി, കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ജനോമിക് സയന്‍സ്, ജിയോളജി, മാത്തമാറ്റിക്സ്, ബോട്ടണി, ഫിസിക്സ്, യോഗതെറാപ്പി; എല്‍എല്‍എം, എംപിഎച്ച്, എംബിഎ, എംബിഎ ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്മെന്റ്, എംകോം, എംഎ- കന്നഡ; പിജി ഡിപ്ലോമ ഇന്‍ യോഗ, എന്‍ആര്‍ഐ ലോസ്, ഹിന്ദി, മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് മീഡിയ റൈറ്റിംഗ്, ഹിന്ദി ട്രാന്സ്ലേഷന് ആന്‍ഡ് ഓഫീസ് പ്രൊസീഡ്യുവര്‍. കോഴ്സുകളുടെ വിശദാംശങ്ങള്‍, പ്രവേശന യോഗ്യത, ലഭ്യമായ സീറ്റുകള്‍, ഫീസ് നിരക്ക് ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ www.cukerala.ac.in ല്‍ ലഭിക്കും. കാസര്‍ഗോഡ് പെരിയ ആണ് വാഴ്സിറ്റിയുടെ ആസ്ഥാനം. (ഫോണ്‍: 0467-2232419).
സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് തമിഴ്നാട്: ഇന്റഗ്രേറ്റഡ് എംഎസ്സി പ്രോഗ്രാമുകള്‍ (5 വര്‍ഷം)- വിഷയങ്ങള്‍: കെമിസ്ട്രി, ലൈഫ് സയന്‍സസ്, മാത്തമാറ്റിക്സ്, ഫിസിക്സ്; ഇന്റഗ്രേറ്റഡ് എംഎ- ഇക്കണോമിക്സ്; ഇന്റഗ്രേറ്റഡ് ബിഎസ്സി ബിഎഡ്-മാത്തമാറ്റിക്സ്, മാസ്റ്റര്‍ ഓഫ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്; എംകോം, എംഎസ്സി- അപ്ലൈഡ് സൈക്കോളജി, കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്; എപ്പിഡെമിയോളജി ആന്‍ഡ് പബ്ലിക് ഹെല്‍ത്ത്, ജിയോഗ്രഫി, ജിയോളജി, ഹോര്‍ട്ടികള്‍ച്ചര്‍, മൈക്രോബയോളജി, സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് അപ്ലൈഡ് മാത്തമാറ്റിക്സ്; എംടെക് മെറ്റീരിയല്‍സ് സയന്‍സ് ആന്‍ഡ് ടെക്നോളജി; എംഎ- ക്ലാസിക്കല്‍ തമിഴ് സ്റ്റഡീസ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, മാസ് കമ്യൂണിക്കേഷന്‍, എംബിഎ- ബിസിനസ് അഡ്മിനിസ്ട്രേഷന്, ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്; എംഎസ്ഡബ്ല്യു- സോഷ്യല്‍ വര്‍ക്ക്, എല്‍എല്‍എം; പിജി ഡിപ്ലോമ- കെമിക്കല്‍ ടെക്സ്റ്റൈല്‍സ്; എംബിഎ- അപ്പാരല്‍/റീട്ടെയില്‍/ടെക്സ്റ്റൈല്‍ മാനേജ്മെന്റ്; പിഎച്ച്ഡി- അപ്ലൈഡ് മാത്തമാറ്റിക്സ്, അപ്ലൈഡ് സൈക്കോളജി, കെമിസ്ട്രി, കോമേഴ്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇക്കണോമിക്സ്, എഡ്യൂക്കേഷന്‍, ഇംഗ്ലീഷ്, എപ്പിഡെമിയോളജി ആന്‍ഡ് പബ്ലിക് ഹെല്‍ത്ത്, ജിയോഗ്രഫി, ഹിസ്റ്ററി, ഹിന്ദി, ഹോര്‍ട്ടികള്‍ച്ചര്‍, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ലൈഫ് സയന്‍സസ്, മാനേജ്മെന്റ്, മാസ് കമ്മ്യൂണിക്കേഷന്‍, മെറ്റീരിയല്‍സ് സയന്‍സ്, മാത്തമാറ്റിക്സ്, മൈക്രോബയോളജി, മ്യൂസിക്, ഫിസിക്സ്, സോഷ്യല്‍ വര്‍ക്ക്, സ്റ്റാറ്റിസ്റ്റിക്സ്, തമിഴ്. വിശദവിവരങ്ങള്‍ക്ക്www.cutn.ac.in സന്ദര്‍ശിക്കുക. വാഴ്സിറ്റി തിരുവരൂരിലാണ്. ഫോണ്‍: 04366-277337/277261, ഇ-മെയില്‍: [email protected].
പ്രതികരിക്കാൻ ഇവിടെ എഴുതുക: