ന്യൂദല്‍ഹി : പ്രവര്‍ത്തകരോടും നേതാക്കളോടും കോണ്‍ഗ്രസ് പെരുമാറുന്നത് ഈ വിധത്തിലാണെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സോണിയയും രാഹുലും മാത്രമേ കാണുകയുള്ളൂവെന്ന് ബിജെപി നേതാവ് ഷാനവാസ് ഹുസൈന്. പാര്‍ട്ടി പ്രവര്‍ത്തകരെ അവഗണനയോടെയാണ് കോണ്‍ഗ്രസ് കാണുന്നത്. ഇത് പ്രവര്‍ത്തകരെ ആശങ്കയില്‍ ആഴ്ത്തുന്നുണ്ടെന്നും ഹിസൈന്‍ പറഞ്ഞു.
ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് പാര്‍ട്ടിവിട്ടത് നേതൃത്വത്തില്‍ നിന്നുള്ള അവഗണനകള്‍ കാരണമാണ്. സിന്ധ്യ പാര്‍ട്ടി വിട്ടതോടെ പ്രവര്‍ത്തകര്‍ക്കിടയില്‍ രണ്ട് അഭിപ്രായം ഉടലെടുത്തിട്ടുണ്ട്. രാഹുലിന്റെ അടുത്ത അനുയായികളില്‍ ഒരാളായിരുന്ന സിന്ധ്യ കോണ്‍ഗ്രസ് വിട്ടതോടെ പാര്‍ട്ടി പ്രതിസന്ധിയിലായെന്നും ഹുസൈന് പറഞ്ഞു.
അതേസമയം സിന്ധ്യയോട് പെരുമാറിയ അതേ അവഗണനാപൂര്‍വ്വമായ രീതിയിലാണ് സച്ചിന് പൈലറ്റിനോടും പാര്‍ട്ടി നേതൃത്വം പെരുമാറുന്നത്. സ്വന്തം പോസ്റ്ററുകളില്‍ പോലും സച്ചിന് പൈലറ്റിന്റെ ഫോട്ടോ കോണ്‍ഗ്രസ് ഉള്‍പ്പെടുത്തിയിട്ടില്ല. ഇത്തരത്തില്‍ എത്ര പേരെ പുറത്താക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് സാധിക്കുമെന്നും ഹുസൈന് ചോദിച്ചു. ഇത്തരത്തില്‍ പ്രവര്‍ത്തകരെ പുറത്താക്കുന്നത് തുടര്‍ന്നാല്‍ കോണ്‍ഗ്രസ്സില്‍ ഇനി സോണിയയും രാഹുലും മാത്രമേ അവശേഷിക്കൂ.അതിനാണെങ്കില്‍ അധികം കാലതാമസവും ഉണ്ടാകില്ലെന്നും ഹുസൈന് പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: