ഇരിട്ടി (കണ്ണൂര്‍): ആര്‍എസ്എസിന്റെ തത്വശാസ്ത്രം സത്യത്തിലധിഷ്ഠിതമാണെന്നും ആ സത്യത്തിന് വേണ്ടി ബലിദാനിയായ വ്യക്തിയാണ് അശ്വിനികുമാറെന്നും ആര്‍എസ്എസ് പ്രാന്ത സഹ ബൗദ്ധിക് പ്രമുഖ് കെ. ഗോവിന്ദന്‍കുട്ടി. ആര്‍എസ്എസ് പ്രവര്‍ത്തകനും പ്രഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന അശ്വിനികുമാറിന്റെ പതിനഞ്ചാമത് വാര്‍ഷിക ബലിദാനദിനത്തില്‍ പുന്നാട് നടന്ന സാംഘിക്കില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നമുക്ക് മുമ്പേ കടന്നുപോയ ഋഷീശ്വരന്മാരും ഗാന്ധിജി അടക്കമുള്ള മഹാത്മാക്കളും സത്യത്തിന് വേണ്ടിയായിരുന്നു നിലകൊണ്ടത്. ആരാണോ സത്യത്തിന് വിരുദ്ധമായി നിലകൊള്ളുന്നത് അത് തുറന്നുകാട്ടുമ്പോഴാണ് പലര്‍ക്കും അപ്രിയമുണ്ടാകുന്നത്. എന്നാല്‍, സത്യത്തിന്റെ വിജയം തന്നെയാണ് സംഘത്തിന്റെ അടിസ്ഥാന ലക്ഷ്യം. അതിന് കടകവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പ്രത്യശാസ്ത്രങ്ങളെല്ലാം ഇന്ന് തകര്‍ന്നു. സംഘം വിജയിച്ചു നില്‍ക്കുകയാണ്. ഇത്തരമൊരു പ്രത്യയശാസ്ത്രത്തിനുവേണ്ടി ബലിദാനിയാകേണ്ടിവന്ന മഹദ്വ്യക്തിത്വമായിരുന്നു അശ്വിനികുമാറെന്നും ഗോവിന്ദന്‍കുട്ടി പറഞ്ഞു.
അശ്വിനി സ്മൃതി മണ്ഡപത്തില്‍ രാവിലെ പുഷ്പാര്‍ച്ചന നടന്നു. പുഷ്പാര്‍ച്ചനയ്ക്ക് ആര്‍എസ്എസ് പ്രാന്ത വിദ്യാര്‍ത്ഥി പ്രമുഖ് വത്സന് തില്ലങ്കേരി, ജില്ലാ സംഘചാലക് സി.പി. രാമചന്ദ്രന്, ഇരിട്ടി ഖണ്ഡ് സംഘചാലക് എ. പത്മനാഭന്, ജില്ലാ കാര്യവാഹ് ഒ. രാഗേഷ്, ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി വി. മഹേഷ്, ബിജെപി ജില്ലാ അധ്യക്ഷന്‍ എന്‍. ഹരിദാസ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.കെ. വിനോദ് കുമാര്‍, ബിജു ഏളക്കുഴി, മുന്‍ ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ്, ദേശീയ സമിതിയംഗം എ. ദാമോദരന്‍, ജില്ലാ വൈസ് പ്രസിഡന്റ് വിജയന് വട്ടിപ്രം, ബിഎംഎസ് ജില്ലാ പ്രസിഡന്റ് എം. വേണുഗോപാല്‍, ആര്‍എസ്എസ് നേതാക്കളായ സജീവന് ആറളം, കെ. ബാനിഷ്, കെ.ബി. പ്രജില്‍, കെ. സജീവന്, പി.വി. ശ്യാംമോഹന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: