ന്യൂദല്‍ഹി : കൊറോണ വൈറസ് വ്യാപിക്കാന്‍ തുടങ്ങിയതോടെ മുന്‍ കരുതലുകളുടെ ഭാഗമായി മ്യാന്മറുമായുള്ള അതിര്‍ത്തി ഇന്ത്യ അടച്ചു. മണിപ്പൂരിലെ അതിര്‍ത്തി പ്രദേശമായ മോറെ നഗരത്തിലെ ഒന്നും രണ്ടും ഗേറ്റുകളാണ് അടച്ചത്.
മണിപ്പൂര്‍ ആഭ്യന്തര സെക്രട്ടറി എച്ച്. ഗ്യാന്‍ പ്രകാശാണ് ഇതുസംബന്ധിച്ചുള്ള ഉത്തരവ് പുറത്തുവിട്ടത്. സംസ്ഥാനത്തെ മജിസ്ട്രേറ്റുമാര്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും ഇതിനെ കുറിച്ച് സൂചന നല്‍കിയിട്ടുണ്ടെന്നും മണിപ്പൂര്‍ സര്‍ക്കാര്‍ അറിയിച്ചു.
അന്താരാഷ്ട്ര തലത്തില്‍ തന്നെ കൊറോണ വൈറസ് വ്യാപകമായി പടര്‍ന്ന് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നടപടി കൈക്കൊണ്ടത്. ഇന്ത്യ- മ്യാന്മര് അതിര്‍ത്തി വഴിയുള്ള ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇത് ലംഘിച്ച് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. പ്രവേശനം നല്കുന്ന എല്ലാ വഴികളും അടച്ചിടാനും ജില്ലാ അധികൃതര്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതിര്‍ത്തി അടച്ചതിന്റെ ഭാഗമായി തിങ്കളാഴ്ച മണിപ്പൂര്‍ അര്‍ത്തിയില്‍ 43 അസം റൈഫിള്‍സ് സൈനികരെയാണ് നിയോഗിച്ചത്.
വ്യാപാര ബന്ധത്തിനാണ് മുഖ്യമായും ഈ പാത ഉപയോഗിച്ചിരുന്നത്. അതേസമയം നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങിളിലേയും അതിര്‍ത്തി അടയ്ക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം കൊറോണ സംശയത്തില്‍ സംസ്ഥാനത്തെ 12 പേരെ നിരീക്ഷിച്ച് പരിശോധന നടത്തിയെങ്കിലും രോഗബാധയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരെ പെട്ടന്ന് തന്നെ വിട്ടയയ്ക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ അറിയിച്ചിട്ടുണ്ട്. 109 രാജ്യങ്ങളിലായി ഇതുവരെ 3,884 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. 111,318 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: