തിരുവനന്തപുരം; സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ കോർഡിനേറ്റർ രൂപേഷ് കുമാറിനെ ഇന്ത്യൻ റെസ്പോൺസിബിൾ ടൂറിസം ലീഡർ ആയി ഔട്ട്ലുക്ക് ഇന്ത്യ റെസ്പോൺസിബിൾ ടൂറിസം അവാർഡ് ജൂറി തിരഞ്ഞെടുത്തു. ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളിലൂടെ കേരള ടൂറിസത്തെ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളുടെ ലോക മാതൃകയാക്കി മാറ്റുന്നതിൽ രൂപേഷ്കുമാറിന്റെ പങ്കു പരിഗണിച്ച ജൂറി സ്പെഷ്യൽ അവാർഡ് നൽകിയത്. കഴിഞ്ഞ ദിവസം ഡൽഹിയിൽ വച്ചു നടന്ന ഔട്ട്ലുക്ക് ഇന്ത്യ റെസ്പോൺസിബിൾ ടൂറിസം അവാർഡ് ചടങ്ങിൽ വച്ചു ഔട്ട്ലുക്ക് ഗ്രൂപ്പ് സിഇഒ ഇന്ദ്രാണിൽ റോയ്, ഇന്റർനാഷണൽ സെന്റർ ഫോർ റെസ്പോൺസിബിൾ ടൂറിസം ഫൗണ്ടറും ഡയറക്ടറുമായ ഡോ ഹരോൾഡ് ഗുഡ്വിൻ എന്നിവർ ചേർന്നാണ് രൂപേഷ്കുമാറിന് അവാർഡ് സമ്മാനിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: