തിരുവനന്തപുരം: ആറ്റുകാല്‍ ദേവി ക്ഷേത്രത്തില്‍ സര്‍ക്കാരിന്റെ നിര്‍ദേശം മറികടന്ന് വിദേശ വിനോദ സഞ്ചാരികളെ പൊങ്കാലയിടാന്‍ എത്തിച്ച റിസോര്‍ട്ടിനെതിരെ നിയമനടപടിയുമായി ജില്ലാ ഭരണകൂടം. കമലേശ്വരത്ത് വിദേശികളെ പൊങ്കാല ഇടാന്‍ വാഹനത്തില്‍ എത്തിച്ച ചൊവ്വരയിലുള്ള സോമതീരം റിസോര്‍ട്ടിനെതിരെയാണ് ജില്ലാ കളക്ടര്‍ നിയമനടപടി ആരംഭിച്ചത്.
കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ ആറ്റുകാല്‍ പൊങ്കാലയ്ക്ക് സര്‍ക്കാരും ജില്ലാ ഭരണകൂടവും കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. വിദേശികള്‍ക്ക് അവര്‍ തങ്ങുന്ന ഹോട്ടലില്‍ തന്നെ പൊങ്കാല ഇടാന്‍ സൗകര്യം ഒരുക്കണമെന്നതായിരുന്നു അതില്‍ പ്രധാനം. ഈ നിര്‍ദ്ദേശം ലംഘിച്ചാണ് ചൊവ്വരയിലെ സോമതീരം റിസോര്‍ട്ട് വിദേശ വിനോദ സഞ്ചാരികളെ നഗരത്തില്‍ എത്തിച്ചത്. അതേസമയം ഹോട്ടലുകള്‍ക്ക് എതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കി. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനാണ് നടപടിയുണ്ടാകുക. വിദേശികളെ തിരിച്ചയച്ചതായും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: