ഹനോയ്: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ദക്ഷിണ കൊറിയയില്‍ നിന്നും വിയറ്റ്നാമിലേക്ക് സാംസങ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താല്കാലികമായി മാറ്റി. ദക്ഷിണ കൊറിയയിലെ ഗുമിയിലുള്ള ഫാക്ടറിയിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണിത്.
സാംസങിന്റെ എസ്20, സെഡ് ഫ്ളിപ്പ് ഫോള്‍ഡബിള്‍ ഫോണ്‍ എന്നിവയാണ് സാംസങ് ദക്ഷിണ കൊറിയയില്‍ നിര്‍മിച്ചിരുന്നത്. ഈ പ്രീമിയം ഫോണുകളുടെ വിതരണത്തില്‍ തടസമുണ്ടാകാതിരിക്കാനാണ് നിര്‍മാണം വിയറ്റ്നാമിലേക്ക് മാറ്റുന്നതെന്ന് കമ്പനി അറിയിച്ചു. കോവിഡ് 19 നിയന്ത്രണ വിധേയമായാല്‍ ഗുമി ഫാക്ടറിയിലേക്ക് തിരികെ പോവുമെന്ന് സാംസങ് വ്യക്തമാക്കി.
വൈറസ് ബാധയുടെ ആദ്യഘട്ടത്തില്‍ തന്നെ മുന്‍നിര മോഡലുകളുടെ നിര്‍മാണം വിയറ്റ്നാമിലേക്ക് മാറ്റിയിരുന്നു. ഗുമിയില്‍ ചെറിയൊരു ഭാഗം ഫോണുകള്‍ മാത്രമേ നിര്‍മിക്കുന്നുള്ളൂ. വൈറസ് ഭീതിയില്‍ നിരവധി വമ്പന്‍ കമ്പനികള്‍ തങ്ങളുടെ പ്രവര്ത്തനങ്ങള്ഡ മാറ്റി ക്രമീകരിച്ചിരിക്കുകയാണ്. മറ്റു വന്‍കിട സ്ഥാപനങ്ങള്‍ ഒഫീസുകള്‍ അടച്ചതായും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: