ന്യൂദല്‍ഹി : മതസ്പര്‍ദ്ധ വളര്‍ത്തുന്നവിധത്തില്‍ ദല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതിനെ മലയാളം വാര്‍ത്താചാനല്‍ ഏഷ്യാനെറ്റ് ന്യൂസിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. ഇന്ന് രാവിലെ മൂന്ന് മണിയോടെയാണ് സംപ്രേഷണം പൂനരാരംഭിച്ചത്. കേബിള്‍ടിവി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തെറ്റിച്ചതിനെ തുടര്‍ന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയമാണ് സംപ്രേഷണം നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഏഷ്യാനെറ്റ് ന്യൂസിനൊപ്പം മീഡിയ വണ്ണിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും.
ആരാധാനാലയങ്ങള്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തു, കലാപം ഏകപക്ഷീയമായി റിപ്പോര്‍ട്ട് ചെയ്തു, സംഘര്‍ഷ സാധ്യത നില്ക്കുന്ന സാഹചര്യത്തില്‍ രാജ്യം മുഴുവന്‍ കലാപം പടര്‍ന്നു പിടിക്കാന്‍ സഹായിക്കുന്ന രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തു മുതലായ കുറ്റങ്ങള്‍ക്കാണ് ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും എതിരെ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.
കലാപകാരികള്‍ സിഎഎ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് നേരെ പോലീസ് നോക്കി നില്‍ക്കെയാണ് വെടി ഉതിര്‍ത്തു എന്നാണ് റിപ്പോര്‍ട്ടര്‍ വാര്‍ത്ത നല്‍കിയത്. എന്നാല്‍ ഇതെല്ലാം വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. കലാപമേഖലയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പാലിക്കേണ്ട മിതത്വം ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ സ്വീകരിച്ചില്ല. സാമൂഹ്യ സ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യരുത് എന്ന നിബന്ധന ലംഘിച്ചു. ഒരു വിഭാഗമാണ് കാലപം നടത്തുന്നത് എന്ന രീതിയില്‍ ഏകപക്ഷീയമായ വാര്‍ത്ത വിതരണരീതി അവലംബിച്ചുവെന്നും വിലക്ക് ഏര്‍പ്പെടുത്തി കൊണ്ടുള്ള ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വിഷയത്തില്‍ ചാനലുകളോട് വിശദീകരണം ചോദിച്ചെങ്കിലും നല്കിയ മറുപടി തൃപ്തികരമല്ലാത്തതിനെ തുടര്‍ന്ാണ് നടപടി സ്വീകരിച്ചത്. വെള്ളിയാഴ്ച രാത്രി 7.30 ഓടെയാണ് ഇരു ചാനലിന്റേയും സംപ്രേഷണം നിര്‍ത്തിവെച്ചത്. എന്നാല്‍ ക്ഷമാപണം നടത്തിയതോടെ രാവിലെ 3 മണിയോടെയാണ് ഏഷ്യാനെറ്റ് സംപ്രേക്ഷണം പുനരാരംഭിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: