ന്യൂദല്‍ഹി : അന്താരാഷ്ട്ര വേദികളെ പാക്കിസ്ഥാന് രാഷ്ട്രീയ വത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് ഇന്ത്യ. യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ 43ാമത് സെഷനില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ഇത്തരത്തില്‍ പാക്കിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.
ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന് യുഎന്നില്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് നല്കിയ മറുപടികളിലാണ് ഇന്ത്യ ഇക്കാര്യം അറിയിച്ചത്. ഭീകരരുടെ കേന്ദ്രമായ പാക്കിസ്ഥാനാണ് ലോക ജനതയുടെ മനുഷ്യാവകാശത്തിന് ഭീഷണി ഉയര്‍ത്തുന്നത്. അന്താരാഷ്ട്ര വേദികളെ പാക്കിസ്ഥാന് രാഷ്ട്രീയ വത്കരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഇന്ത്യയുടെ യുഎന്‍ പ്രഥമ സെക്രട്ടറി വിമര്‍ശ് ആര്യന് കുറ്റപ്പെടുത്തി.
ആഗോളതലത്തില്‍ നടക്കുന്ന മനുഷ്യാവകാശ പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് യുഎന്നില്‍ മനുഷ്യാവകാശ കൗണ്‍സില്‍ എന്ന വിധത്തില്‍ ഒരു വേദി ഒരുക്കിയിരിക്കുന്നത്. എന്നാല്‍ വേദിയെ പലപ്പോഴും രാഷ്ട്രീയമായി ഉപയോഗിക്കാനാണ് പാക്കിസ്ഥാന് ശ്രമിച്ചിട്ടുള്ളത്. ഇന്ത്യന്‍ ജനതയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന വിധത്തിലാണ് പാക്കിസ്ഥാനിലെ ഭീകര പ്രവര്‍ത്തനങ്ങള്‍.
പാക്കിസ്ഥാ നില് അവിടുത്തെ ജനതയ്ക്ക് പലപ്പോഴും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നേരിടേണ്ടി വന്നിട്ടുള്ളത്. ഇതിനെതിരെ നടപടി സ്വീകരിക്കാനോ പ്രതീകരിക്കാനോ തയ്യാറാകാതെ കള്ളക്കഥകള്‍ മെനഞ്ഞ് ഇന്ത്യയുടെ പ്രതിഛായ തകര്‍ക്കാനാണ് പാക്കിസ്ഥാന് ശ്രമിക്കുന്നത്.
ഇന്ത്യന്‍ കാര്യങ്ങളില്‍ അനാവശ്യമായി അഭിപ്രായ പ്രകടനങ്ങള്‍ നടത്തുകയും തെറ്റായ വീഡിയോകളും ഫോട്ടോകളും മറ്റും പ്രചരിപ്പിച്ച് അന്താരാഷ്ട്ര ശ്രദ്ധ ഇന്ത്യയിലേക്ക് തിരിക്കാനും പാക്കിസ്ഥാന് ശ്രമം നടത്തുന്നുണ്ട്. ഇത് എന്തൊരു വിരോധാഭാസമാണെന്നും ആര്യന് ചോദിച്ചു.
ഇന്ത്യയില്‍ നടക്കുന്ന ചെറുതും വലുതുമായ ആക്രമണങ്ങള്‍ക്ക് എല്ലാം പിന്നില്‍ പാക്കിസ്ഥാനാണ്. എന്നാല്‍ അവിടെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കുകൂടി രക്ഷയില്ലാത്ത സ്ഥിതിയാണ്. നിരവധി മാധ്യമ പ്രവര്‍ത്തകരേയും, അഭിഭാഷകരേയും പാക് സുരക്ഷാ ഏജന്‍സികള്‍ ഒരു കാരണവുമില്ലാതെ കൊന്നൊടുക്കിയിട്ടുണ്ട്.
മനുഷ്യാവകാശ സംഘടനയിലെ വനിതാ പ്രവര്‍ത്തകരെയാണ് പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൂടുതലായി ലക്ഷ്യം വയ്ക്കുന്നത്. ഭരണകൂടത്തെ ആര് വിമര്‍ശിച്ചാലും കൊന്നൊടുക്കുകയാണ് പാക്കിസ്ഥാന് ചെയ്യുന്നത്. ഇവര്‍ അനാവശ്യമായി പൊതു വേദികളില്‍ കശ്മീരിനപ്പറ്റി പ്രതിപാദിക്കുകയാണ്. എത്ര ശ്രമിച്ചാലും ജമ്മു കശ്മീര്‍ സ്വന്തമാക്കാമെന്ന് പാക്കിസ്ഥാന് വ്യാമോഹിക്കണ്ട എന്നും ആര്യന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: