ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ആഗോള ബിസിനസ് ഭീമന്മാര്ക്ക് ഉണ്ടാക്കിയത് കോടികളുടെ നഷ്ടം. 44,400 കോടി അമേരിക്കന്‍ ഡോളറിന്റെ നഷ്ടമാണ് ലോകമെമ്പാടുമുള്ള ഓഹരി വിപണിയിലെ തകര്‍ച്ച കാരണം ഉണ്ടായിരിക്കുന്നത്. ഫെബ്രുവരി അവസാനം വരെയുളള കണക്കുകളാണ് ഇത്. കൊറോണ കൂടുതല്‍ രാജ്യങ്ങളിലേക്ക് കടക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വരുന്ന സാഹചര്യത്തില്‍ ഓഹരി വിപണികള്‍ കൂടുതല്‍ പ്രതിസന്ധിയിലാകുമെന്നാണ് ബിസിനസ് വിദഗ്ധര്‍ കണക്കു കൂട്ടുന്നത്.
എല്‍.വി.എം.എച്ച് ചെയര്മാന് ബെര്‍ണാഡ് അര്‍ണോള്‍ട്ട് (910 കോടി ഡോളര്‍), ആമസോണ്‍ ഉടമ ജെഫ് ബെസോസ് (1190 കോടി ഡോളര്‍), മൈക്രോ സോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സ് (1000 കോടി ഡോളര്‍) എന്നിവരാണ് നഷ്ടം സംഭവിച്ചതില്‍ അതിസമ്പന്നരായ പ്രമുഖര്‍. ഫേസ്ബുക്ക് മേധാവിമാര്‍ക്ക് സക്കര്‍ബര്‍ഗിനും പ്രമുഖ നിക്ഷേപകന് ബര്‍ക്ക് ഷെയര്‍ ഹാത്തവെ മേധാവി വാറന്‍ ബഫെറ്റിനും ഭീമമായ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.
കഴിഞ്ഞ ദശകത്തിലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷം ന്യൂയോര്‍ക്ക് ഓഹരി വിപണി അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണിത്. 12 ശതമാനം നഷ്ടമാണ് കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ സംഭവിച്ചിരിക്കുന്നത്.
ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് തിരിച്ചുവരവിന്റെ പാതയിലാണ്. ജിഡിപി റേറ്റില്‍ നേരിയ വളര്‍ച്ച ഉണ്ടായത് വിപണി നേട്ടമുണ്ടാക്കുന്നതിന് കാരണമായി എന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: