മലപ്പുറം: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് നടത്തുന്നത് തുഗ്ലക് പരിഷ്കാരങ്ങളാണെന്ന് എന്‍ടിയു സംസ്ഥാന പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന്. ചോദ്യപേപ്പറുകള്‍ സൂക്ഷിക്കാന്‍ സ്കൂളുകളില്‍ പ്രത്യേക സൗകര്യമൊരുക്കിയിരുന്നു. സിസിടിവി ക്യാമറയും ലോക്കറുമടക്കം എല്ലാ നടപടികളും മിക്കയിടത്തും പൂര്‍ത്തിയായിരുന്നു.
വിദ്യാഭ്യാസ വകുപ്പ് ഇതിനുള്ള സാമ്പത്തിക സഹായം നല്കാത്തതിനാല് പല പ്രധാനാദ്ധ്യാപകരും സ്വന്തം നിലയ്ക്കാണ് ഇവയെല്ലാം ഒരുക്കിയത്. എന്നാല്‍ ഈ തീരുമാനം അദ്ധ്യാപക സംഘടനകളോട് ആലോചിക്കാതെയും ക്യൂഐപി യോഗത്തില്‍ ചര്‍ച്ച ചെയ്യാതെയും പിന്‍വലിച്ചു. എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ലോക്കറില്‍ സൂക്ഷിച്ച് അതാത് ദിവസം രാവിലെ സ്കൂളുകളിലെത്തിക്കാനാണ് നീക്കം. എന്നാല്‍ പ്ലസ്ടു ചോദ്യപേപ്പറിന് ഇത്ര സുരക്ഷ നല്‍കുന്നില്ല. എസ്എസ്എല്‍സി പരീക്ഷക്ക് അമിതപ്രാധാന്യം നല്‍കുകയും പ്ലസ്ടു പരീക്ഷയ്ക്ക് പ്രാധാന്യം കുറയ്ക്കുകയുമാണ് വിദ്യാഭ്യാസ വകുപ്പ് ചെയ്യുന്നത്. ഇത് വിരോധാഭാസമാണ്. അദ്ധ്യാപകരെയും ജീവനക്കാരെയും വിശ്വാസത്തിലെടുക്കാതെയുള്ള ഇത്തരം തലതിരിഞ്ഞ നടപടികള്‍ പിന്‍വലിക്കണമെന്നും വി. ഉണ്ണികൃഷ്ണന് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: