കൊച്ചി: ബിഎസ്എന്‍എല്‍ ഭാരത് ഫൈബര്‍ പദ്ധതിയുടെ ആദ്യ ഘട്ടം കൊച്ചിയില്‍. ബിഎസ്എന്‍എല്‍ ഫൈബര്‍ കണക്ഷന് വഴി ടെലിവിഷന്‍ ചാനലുകളും ഇനി മുതല്‍ കൊച്ചിയില്‍ ലഭ്യമാകും. അതിവേഗ ഇന്റര്‍നെറ്റ് സൗകര്യത്തിനായി എല്ലായിടത്തേക്കും ഭൂഗര്‍ഭ കേബിളുകള്‍ ഇനി ആവശ്യമില്ല. പകരം റേഡിയോ തരംഗങ്ങളിലൂടെ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ ലഭ്യമാകും.
ഇത്തരത്തില്‍, ഫ്ളാറ്റുകളിലും, ഓഫീസ് സമുച്ചയങ്ങളിലും ഒരൊറ്റ ഫൈബര്‍ കണക്ഷനിലൂടെ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം എത്തും. ഇതിനു പുറമെ കേരളത്തില്‍ സംസ്ഥാനത്ത് ബിഎസ്എന്‍എല്‍ ട്രിപ്പിള്‍ പ്ലേ സര്‍വീസും ആരംഭിക്കും. വോയ്സ്സിനും ഡാറ്റക്കും പുറമെ കേബിള്‍ ടിവി കൂടി ലഭ്യമാക്കുന്നതാണ് ബിഎസ്എന്‍എല്‍ ട്രിപ്പിള്‍ പ്ലേ സര്‍വീസ്. ഇന്റര്‍നെറ്റ് പ്രോട്ടോ കോള്‍ ടെലിവിഷന്‍ (ഐപിടിവി) സംസ്ഥാനത്ത് ആദ്യമായി അവതരിപ്പിക്കുന്നതും കൊച്ചിയിലാണ്.
ഈ നൂതന സേവനം സ്മാര്‍ട്ട് ടിവിയിലും സാധാരണ ടിവികളിലും ലഭ്യാമാകും. സാധാരണ ടിവികളെ സ്മാര്‍ട്ട് ആക്കി മാറ്റാന്‍ 1600 രൂപ ചിലവില്‍ ഡിജിറ്റല്‍ മോഡം വെച്ചാല്‍ മതി. ഇതിലൂടെ ഇന്റര്‍നെറ്റ് ബ്രൗസിങും സാധ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: