ന്യൂദല്‍ഹി : വടക്ക് കിഴക്കന്‍ ദല്‍ഹിയിലെ കലാപ ബാധിതര്‍ക്ക് അഭയം കൊടുക്കുമെന്ന തീരുമാനത്തില്‍ തകിടം മറിഞ്ഞ് ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാല. ജെഎന്‍യു അധികൃതര്‍ തന്നെ അറിയിച്ച തീരുമാനമാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. കോളേജ് പഠിക്കാനും ഗവേഷണത്തിനും മാത്രമാണ് അഭയകേന്ദ്രമാക്കി മാറ്റാനില്ലെന്നുമാണ് പുതിയ നോട്ടീസില്‍ പറയുന്നത്.
കലാലായം പഠനത്തിനായുള്ളതാണ്, അഭയ കേന്ദ്രമല്ല. ഈ തീരുമാനം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അറിയിച്ചുകൊണ്ട് ജെഎന്‍യു അധികൃതര്‍ തന്നെയാണ് പുതിയ നോട്ടീസ് പുറത്തുവിട്ടത്.
ദല്‍ഹി കലാപ പ്രദേശങ്ങളില്‍ വീടും സമ്പത്തും നഷ്ടപ്പെട്ടവരെ സര്‍വ്വകാലാശാലയിലേക്ക് സ്വാഗതം ചെയ്യുന്നതായാണ് ആദ്യം അറിയിച്ചത്. ജെഎന്‍യു മാനേജ്മെന്റ് പ്രതിനിധിയും രജിസ്ട്രാറുമായ പ്രമോദ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. കലാപത്തില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്കും അഭയം ആവശ്യമുള്ളവര്‍ക്കും ജെഎന്‍യുവിലേക്ക് സ്വാഗതമെന്നാണ് അധികാരികള്‍ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചത്.
എന്നാല്‍ അഭയാര്‍ത്ഥികളെ സംരക്ഷിക്കില്ലെന്ന് അറിയിച്ച് ജെഎന്‍യുവിന്റെ നിലപാട് പെട്ടന്ന് തന്നെ മാറ്റുകയായിരുന്നു. കൂടാതെ ഈ തീരുമാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മാനേജ്മെന്റ് വിദ്യാര്‍ത്ഥികള്‍ക്ക് താക്കീത് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: