ന്യൂദല്‍ഹി: രാജ്യത്തെ ഒന്‍പത് സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി വേണമെന്നുമുള്ള ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് ദല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. കേന്ദ്ര ആഭ്യന്തര-നിയമ-ന്യൂനപക്ഷകാര്യ മന്ത്രാലയങ്ങള്‍ക്കാണ് കോടതി നോട്ടീസ് അയച്ചത്.
ലഡാക്, കശ്മീര്‍, ലക്ഷദ്വീപ് കേന്ദ്രഭരണപ്രദേശങ്ങളിലെയും മിസോറാം, നാഗാലാന്‍ഡ്, മേഘാലയ, പഞ്ചാബ്, മണിപ്പൂര്‍, അരുണാചല്‍പ്രദേശ് സംസ്ഥാനങ്ങളിലെയും ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി വേണമെന്നാവശ്യപ്പെട്ട് അഭിഭാഷകന് അശ്വിനി ഉപാധ്യായയാണ് കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡി.എന്‍. പട്ടേല്‍, ജസ്റ്റിസ് സി. ഹരിശങ്കര്‍ എന്നിവരടങ്ങുന്ന ബെഞ്ച് മെയ് നാലിന് വാദം കേള്‍ക്കും.
സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരമാണ് തങ്ങള്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചതെന്ന് മുതിര്‍ന്ന അഭിഭാഷകന് വികാസ് സിങ്ങും അശ്വിനി ഉപാധ്യായയും വ്യക്തമാക്കി. രാജ്യത്ത് ഒന്‍പതിടങ്ങളില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷങ്ങളാണെന്നും എന്നാല്‍, ഇവിടെ നിലനില്‍ക്കുന്ന നിയമമനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും അവര്‍ക്ക് ന്യൂനപക്ഷങ്ങളുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
കശ്മീര്‍, ലഡാക്, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ മുസ്ലീങ്ങളാണ് കൂടുതല്‍. ആസാം, പശ്ചിമബംഗാള്‍, കേരളം, ഉത്തരാഖണ്ഡ്, ദല്‍ഹി, ഗോവ, ഹരിയാന എന്നിവിടങ്ങളിലും മുസ്ലീങ്ങള്‍ കൂടുതലുണ്ട്. എന്നിരുന്നാലും, ഭരണഘടനാ അനുച്ഛേദം 29-30 അനുസരിച്ച് ഇവരെ ന്യൂനപക്ഷമായാണ് കണക്കാക്കുന്നതെന്നാണ് ഹര്‍ജിയില്‍. ഇതുപോലെ മിസോറാം, നാഗാലാന്‍ഡ്, മേഘാലയ എന്നിവിടങ്ങളില്‍ ക്രൈസ്തവരാണ് കൂടുതല്‍. കൂടാതെ അരുണാചല്‍പ്രദേശ്, ഗോവ, ആന്‍ഡമാന്‍, കേരളം, സിക്കിം, പുതുച്ചേരി എന്നവിടങ്ങളില്‍ ഇവരുടെ എണ്ണം താരതമ്യേന കൂടുതലാണ്. പഞ്ചാബില്‍ സിഖുകാരാണ് ഭൂരിപക്ഷം. ദല്‍ഹിയിലും ഹരിയാനയിലും ഛണ്ഡിഗഡിലും സിഖുകാര്‍ കൂടുതലുണ്ട്. ഇവിടങ്ങളിലെല്ലാം ഹിന്ദുക്കള്‍ ന്യൂനപക്ഷമാണ്. എന്നാല്‍ ഭരണഘടനയനുസരിച്ച് എല്ലായിടങ്ങളിലും മുസ്ലീങ്ങളും ക്രൈസ്തവരുമാണ് ന്യൂനപക്ഷങ്ങളെന്നും ഹര്‍ജിയില്‍ പറയുന്നു.
1993 ഒക്ടോബര്‍ 23ന് ന്യൂനപക്ഷ വിഭാഗങ്ങള്ക്കായിറക്കിയ വിജ്ഞാപനം അസാധുവാണെന്നും ഇത് ഭരണഘടനയിലെ വൈറസാണെന്നും പരാതിക്കാരന് പറയുന്നു. യഥാര്‍ഥ ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതും അവ ഏകപക്ഷീയമായി മറ്റുള്ളവര്‍ക്ക് നല്‍കുന്നതും മൗലികാവകാശങ്ങളുടെ ലംഘനമാണ്. ഒപ്പം അസമത്വം ഇല്ലാതാക്കാനും അവസരങ്ങളും സൗകര്യങ്ങളും വര്‍ധിപ്പിക്കാനുമുള്ള സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളുടെ ധാര്‍മികതയുടെ കാര്‍ന്നു തിന്നല് കൂടിയാണിതെന്നും പരാതിക്കാരന് ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: