തിരുവനന്തപുരം: ജാതിയില്ലാത്ത മതത്തിന് ജാതി സംവരണം ആവശ്യപ്പെടുന്നതും നല്‍കുന്നതും ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് വിവിധ പട്ടികജാതി സംഘടനകള്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് ധര്‍ണ നടത്തി. ക്രിസ്ത്യന്‍, ഇസ്ലാം മതത്തില്‍ നിന്നും മതം മാറി വന്നവര്‍ക്ക് പട്ടികജാതി സംവരണവും പദവിയും നല്‍കരുത്.
ന്യൂനപക്ഷ സംവരണമാണ് തങ്ങള്‍ക്ക് വേണ്ടതെന്ന് മതം മാറിയവര്‍ ആവശ്യപ്പെടുന്നു. ഭരണ ഘടന ഉറപ്പ് നല്കിയ പട്ടിക ജാതിക്കാരുടെ സംവരണത്തില്‍ പുതിയ ആവശ്യവുമായി രംഗത്ത് വരുന്നത് ശരിയല്ല. ചരിത്രപരമായ കാരണങ്ങളാല്‍ അധികാരത്തില്‍ നിന്നും സാമൂഹിക ജീവിതത്തില്‍ നിന്നും പുറന്തള്ളപ്പെട്ട സമുദായങ്ങളെ സംരക്ഷിക്കുന്ന പട്ടികജാതി സംവരണം സംരക്ഷിക്കപ്പെടണമെന്നും വിവിധ സാമുദായിക സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു.
ഓള് ഇന്ത്യാ എസ്സി-എസ്ടി റിസര്‍വേഷന്‍ പ്രൊട്ടക്ഷന്‍ ഫോറം പ്രസിഡന്റ് അഡ്വ. കെ.എ. ബാലന് അധ്യക്ഷത വഹിച്ച യോഗം എസ്സി-എസ്ടി ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് എന്‍.കെ. നീലകണ്ഠന് മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു എന്നിവര്‍ പ്രസംഗിച്ചു.
വിവിധ സാമുദായിക സംഘടനകളെ പ്രതിനിധാനം ചെയ്ത്പി.എസ്. പ്രസാദ്, കരമന ജയചന്ദ്രന്, കെ.എ. വേലായുധന്, ഡോ. പി.പി. വാവ, പാച്ചല്ലൂര്‍ അശോകന്, തഴവ സഹദേവന്, ദിലീപ്, പി.എന്‍. മണികുമാര്‍, എം. സത്യശീലന്, പി.ആര്. ശിവരാജീവന്, കെ.ഗുപ്തന്, എന്‍.സി. അയ്യപ്പന്, കെ.കെ. തങ്കപ്പന്, പാറയില്‍ മോഹനന്, ഷിബു ഇലവുംതിട്ട, കെ.കെ. കൃഷ്ണന്‍കുട്ടി, ശാന്തമ്മ കേശവന്, അശോക്കുമാര്, അനില്‍ നരുവാംമൂട്, ദിലീപ് ചെറുവള്ളി എന്നിവര്‍ സംബന്ധിച്ചു. ഹിന്ദു ഐക്യവേദി നേതാക്കളായ സി. ബാബു, വി. സുശികുമാര്‍, കിളിമാനൂര്‍ സുരേഷ്, കെ. പ്രഭാകരന് എന്നിവര്‍ ധര്‍ണയ്ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: