ന്യൂദല്‍ഹി: പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ രണ്ടു ദിവസമായി ദല്‍ഹിയിലുംഅലിഗഡിലും നടന്ന അക്രമങ്ങള്‍ക്കു
പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടും ചന്ദ്ര ശേഖര്‍ ആസാദിന്റെ ഭീം ആര്‍മിയുമാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി ദല്‍ഹിയുടെ വടക്ക് കിഴക്കന്‍ മേഖലകളില്‍ നിരവധി അക്രമ സംഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. തിങ്കളാഴ്ച വൈകിട്ടുണ്ടായ അക്രമങ്ങളില്‍ ഇതിനകം ഏഴു പേരാണ് കൊല്ലപ്പെട്ടത്.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിനിടെ സംഘര്‍ഷമുണ്ടാക്കി ഇന്ത്യയുടെ പ്രതിഛായ കഴിയുന്നത്ര തകര്‍ക്കുകയെന്നതാണ് പോപ്പുലര്‍ഫ്രണ്ടിന്റെയും ഭീം ആര്‍മിയുടെയും ലക്ഷ്യമെന്നും ഐബി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് തയാറായിട്ടാണ് കലാപക്കാര് വന്നതും. കല്ലുകളും പിസ്റ്റളുകളും വരെ അവര്‍ കരുതിയിരുന്നു. ചില മൊബൈല്‍ നമ്പറുകളുടെ കോള്‍ വിശദാംശങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചിരുന്നു.
പോപ്പുലര്‍ഫ്രണ്ടും ഭീം ആര്‍മിയുമാണ് സംഘര്‍ഷങ്ങള്‍ക്കു പിന്നിലെന്ന് കോളുകളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്നു. ഞായറാഴ്ച സിറ്റി മജിസ്ട്രേറ്റിന് നിവേദനം സമര്‍പ്പിച്ച ഭീം ആര്മിക്കാര് അലിഗഡില്‍ പ്രതിഷേധ യോഗം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. അതിനു ശേഷം അവര്‍ ചില പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ സന്ദര്‍ശിച്ചതായി ഇന്റലിജന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായി അലിഗഡിലെ ചില വിദ്യാര്‍ഥി നേതാക്കള്‍ ഭീം ആര്‍മി, പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെയും സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തി. അതിനു ശേഷം ഭീം ആര്‍മിയുടെ നേതൃത്വത്തില്‍ വലിയ സംഘം അലിഗഡിലെ ഒരു മസ്ജിദില്‍ എത്തി. തുടര്‍ന്ന് നഗരത്തിലെ പല സ്ഥലങ്ങളിലും പതിച്ചിരുന്ന പോസ്റ്ററുകള്‍ കീറിക്കളയുകയും കേന്ദ്രസര്‍ക്കാരിന് എതിരെ മുദ്രവാക്യം മുഴക്കുകയും ചെയ്തിരുന്നു. പോലീസ് ഇടപെട്ടതോടെ അവര്‍ക്കെതിരെ കല്ലേറ് തുടങ്ങി.
അലിഗഡിലെ സംഘര്‍ഷം കോടതി, ജമാല്‍പ്പൂര്‍ മേഖലകളിലേക്കും പടര്‍ന്നു. തുടര്‍ന്ന് നിരവധി മേഖലകളില്‍ പൊടുന്നനെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. ഇതിന്റെ തുടര്‍ച്ചയാണ് കിഴക്കന്‍ ദല്‍ഹിയില്‍ ഉണ്ടായതും. അലിഗഡ് സിഐ പറഞ്ഞു. ദല്‍ഹിയിലും അലിഗഡിലും കല്ലേറിലാണ് അക്രമം തുടങ്ങിയത്. ഇതോടെ കൂടുതല്‍ പേര് എത്തി കൊള്ളിവയ്പ്പും കൊള്ളയടിയും ആരംഭിക്കുകയായിരുന്നു. ഇതിന്റെ പിന്നാലെയാണ് ഖാഹിര്‍ റോഡില്‍ കടകള്‍ കുത്തിക്കവര്‍ന്നതും ദല്‍ഹിയിലെ ജഫ്രാബാദില്‍ പെട്രോള്‍ പമ്പ് കത്തിച്ചതും . അക്രമികള്‍ പോലീസിനു നേരെയാണ് അക്രമം അഴിച്ചുവിട്ടത്. അലിഗഡ് എസ്ഐ രവീന്ദ്ര കുമാര്‍ സിങ്ങിനെയും കോണ്‍സ്റ്റബിള്‍മാരെയും അവര്‍ ആക്രമിച്ചു. പോലീസ് വാഹനങ്ങള്‍ കത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: