അഹമ്മദാബാദ്: അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തിലെ നമസ്തെ ട്രംപ് പരിപാടിക്കിടെ ഇന്ത്യയെ വികസിത രാജ്യ എന്ന് ട്രംപ് വിശേഷിപ്പിച്ചതില്‍ പ്രതിഷേധവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യയെ വികസിത രാഷ്ട്രമായി കണക്കാക്കുന്നത് അംഗീകരിക്കാന്‍ ആവില്ലെന്നും യെച്ചൂരി പറഞ്ഞു.
വികസിത സംമ്പദ്വ്യവസ്ഥാണ് ഇന്ത്യയുടേതെന്ന് വിശേഷിപ്പിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്തോഷിക്കുകയാണ് ചെയ്തത്. എന്നാല്‍ ഇത് വികസ്വര രാജ്യമെന്ന നിലയില്‍ ലഭിച്ചിരുന്ന പരിഗണനകളില്‍ നിന്നും ഇത് ഇന്ത്യയെ മാറ്റിനിര്‍ത്തുമെന്ന് യെച്ചൂരി കുറ്റപ്പെടുത്തി. സാമ്പത്തിക മേഖലയില്‍ ഇന്ത്യയ്ക്കു ലഭിച്ചുകൊണ്ടിരുന്ന സഹായങ്ങള്‍ ഇനിയുണ്ടാകില്ല. ഇത് ഇന്ത്യയെ തളര്‍ത്തുമെന്നുമാണ് യെച്ചൂരി വിമര്‍ശിച്ചു.
അതേസമയം യെച്ചൂരിയുടെ പ്രസ്താവനയ്ക്കെതിരെ സമൂഹ മാധ്യമങ്ങള്‍ രംഗത്ത് എത്തിയിട്ടുണ്ട്. അനാവശ്യമായി വാഗ്വാദങ്ങള്‍ ഉന്നയിക്കാനുള്ള ശ്രമങ്ങളാണ് യെച്ചൂരി നടത്തുന്നതെന്നാണ് സമൂഹ മാധ്യമങ്ങള്‍ വിമര്‍ശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: