ഭോപ്പാല്‍: പുരുഷന്മാരെ വന്ധ്യംകരിക്കാന്‍ തുനിഞ്ഞിറങ്ങി, ഒടുവില്‍ ഉത്തരവ് പിന്‍വലിച്ച് തലയൂരി, മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരാണ് വിവാദക്കുരുക്കില്‍പ്പെട്ടത്. കുറഞ്ഞത് ഒരു പുരുഷനെയെങ്കിലും വന്ധ്യംകരിക്കാന്‍ എത്തിക്കണമെന്നും അല്ലെങ്കില്‍ ശമ്പളം വെട്ടിക്കുറയ്ക്കുമെന്നും നിര്‍ബന്ധിത വിരമിക്കല്‍ നല്‍കുമെന്നും സംസ്ഥാനത്തെ ആരോഗ്യവകുപ്പിലെ പുരുഷ ജീവനക്കാര്‍ക്ക് കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയത്.
ജനസംഖ്യ നിയന്ത്രണമായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. ഈ വര്‍ഷത്തെ വന്ധ്യംകരണ ലക്ഷ്യം നേടാന്‍ കൂടിയായിരുന്നു ഉത്തരവ്. പക്ഷെ സര്‍ക്കാര്‍ ഉത്തരവിനെതിരെ ആരോഗ്യവകുപ്പ് ജീവനക്കാരില്‍ മാത്രമല്ല ജനങ്ങളിലും, പ്രത്യേകിച്ച് ചില മതവിഭാഗങ്ങളില്‍, ഇതോടെ വലിയ എതിര്‍പ്പുയര്‍ന്നു. ഇത് വലിയ പ്രശ്നമായി മാറിയതോടെ ഇന്നലെ ഉത്തരവു പിന്‍വലിച്ചതായി സര്‍ക്കാര്‍ അറിയിച്ചു.
വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തരവ് ഇറക്കിയ ഐഎഎസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡു ചെയ്തതായി ആരോഗ്യ മന്ത്രി തുളസി സി.ലാവത് അറിയിച്ചു. അടിയന്തരാവസ്ഥക്കാലത്ത് നിര്‍ബന്ധിത വന്ധ്യംകരണം നടത്തിയ ഇന്ദിരാഗാന്ധിയുടെ നടപടിയോടാണ് കമല്‍നാഥ് സര്‍ക്കാരിന്റെ നടപടിയെ പലരും ഉപമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: