കൊച്ചി: നിറഞ്ഞ കണ്ണുമായി മുന്നിലെത്തിയ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ആത്മവിശ്വാസം പകര്‍ന്നു നല്കി കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി. മുരളീധരന്. എറണാകുളത്ത് മൂലംകുഴി, അരുജാസ് ലിറ്റില്‍ സ്റ്റാര്‍ വിദ്യാലയത്തിലെ 36 കുട്ടികളാണ് മാതാപിതാക്കളോടൊപ്പം എറണാകുളത്ത് ഗസ്റ്റ് ഹൗസില്‍ മന്ത്രിയെക്കണ്ട് സങ്കടം ബോധിപ്പിച്ചത്.
തിങ്കളാഴ്ച തുടങ്ങുന്ന സിബിഎസ്ഇ ബോര്‍ഡ് പരീക്ഷയില്‍ സ്കൂള്‍ അധികൃതരുടെ അനാസ്ഥ മൂലം രജിസ്ട്രേഷന് നടക്കാതെ പോയതിനാല്‍ ഇവര്‍ക്ക് ഹാള്‍ ടിക്കറ്റ് ലഭിച്ചിട്ടില്ല. നിരവധി തവണത്തെ പ്രയത്നങ്ങള്‍ക്ക് ഒടുവിലാണ് മന്ത്രിയെ സമീപിക്കാന്‍ തീരുമാനിച്ചത്.
മറ്റൊരു സന്ദര്‍ശന പരിപാടിക്ക് പോകാന്‍ തീരുമാനിച്ച മന്ത്രി പരിപാടി റദ്ദാക്കുകയും തുടര്‍നടപടികള്‍ക്കായി ദല്‍ഹിയില്‍ അധികൃതരുമായി സംസാരിക്കുകയും ചെയ്തു. കൂടാതെ കുട്ടികള്‍ക്ക് ആത്മവിശ്വാസം നല്കി തന്റെ ജീവിതാനുഭവവും എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ന്യുമോണിയ ബാധിച്ച് പരീക്ഷ എഴുതാന്‍ കഴിയാതെ വര്‍ഷം നഷ്ടമായതും ആത്മവിശ്വാസം കൊണ്ട് പ്രതിസന്ധികളെ തരണം ചെയ്തതും വിവരിച്ചു.
തുടര്‍ന്ന് കുട്ടികള്‍ക്ക് മന്ത്രിയുടെ വക ഐസ്ക്രീമും, കുട്ടികള്ളുടെ സ്നേഹപൂര്‍വമായ നിര്‍ബന്ധത്തില്‍ മന്ത്രിയും ഐസ്ക്രീം നുണഞ്ഞു. ആത്മവിശ്വാസത്തോടെ നമുക്ക് പ്രയത്നിക്കാം എന്ന് മന്ത്രി കുട്ടികളുടെ തോളില്‍ തട്ടി യാത്ര പറഞ്ഞു. ബിജെപി നേതാക്കളായ വി.എന്‍. വിജയന്, കെ.എസ്. ഷൈജു, സി.ജി. രാജഗോപാല്‍, എസ്. സജി എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: