കൊല്ലം: സൈബര്‍സഖാക്കളുടെ വിക്രിയകള്‍ തുറന്നുകാട്ടപ്പെടുന്നു. ഇതിന് ഏറ്റവും ഒടുവിലത്തെ തെളിവായി സോഷ്യല്‍മീഡിയയില്‍ കൊല്ലത്തെ മാധ്യമപ്രവര്‍ത്തകന്റെ ചിത്രം ഉപയോഗിച്ചുള്ള വ്യാജവാര്‍ത്ത. പാന്‍മസാലശേഖരം പിടിച്ചതുമായി ബന്ധപ്പെട്ട കേസിലെ പ്രതി ബിനോയി ഷാനൂരിന്റെ കൂട്ടുപ്രതിയെന്ന വ്യാജേനയാണ് സ്വകാര്യചാനല്‍ പ്രതിനിധി എ.ഷമീറിന്റെ ചിത്രം വ്യാപകമായി സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചത്.
ഒളിവിലുള്ള ബിനോയി പാനൂരിന്റെ കൂട്ടുപ്രതി ഷെമീറിന്റെ പേരിനൊപ്പം മാധ്യമപ്രവര്‍ത്തകന്റെ ചിത്രം ഉള്‍പ്പെടുത്തിയാണ് വ്യാഴാഴ്ച രാത്രി മുതല്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ ഫലമായി നിരവധി സുഹൃത്തുക്കളും ബന്ധുക്കളും വിദേശങ്ങളില്‍ നിന്നടക്കം മാധ്യമപ്രവര്‍ത്തകനായ ഷെമീറിനെ ബന്ധപ്പെട്ടപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായത്.
ഷെമീര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്കി. സംഭവത്തിനെതിരെ കൊല്ലം പ്രസ് ക്ലബും പ്രതിഷേധവുമായി രംഗത്തെത്തി. ബിനോയി ഷാനൂരിന്റെ കൂട്ടാളി ഷമീര്‍ സിപിഎമ്മുകാരനും പള്ളിമുക്ക് സ്വദേശിയുമാണ്. ഇയാളുടെ ചിത്രം വ്യാഴാഴ്ച വരെ പ്രചരിപ്പിച്ച സഖാക്കള്‍ രാത്രി ചിത്രം മാറ്റി പ്രചരിപ്പിക്കുകയായിരുന്നവെന്നാണ് സൂചന. കേസില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് പാര്‍ട്ടി പ്രവര്‍ത്തകനെ രക്ഷിച്ചെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണിത് കണക്കാക്കുന്നത്. അതേസമയം ബിനോയി ഷാനൂരിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നുവരെ പുറത്താക്കി ഡിസിസി പ്രസിഡന്റ് പ്രസ്താവന ഇറക്കിയിട്ടുണ്ട്.
ഇയാളെയും ഷെമീറിനെയും ഇതുവരെയും കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: