സിഡ്നി: ഐസിസി വനിത ടി20 ലോകകപ്പിന് ഇന്ത്യന്‍ വനിതകള്‍ക്ക് മികച്ച തുടക്കം. ഓസ്ട്രേലിയയെ ആദ്യമത്സരത്തില്‍ 17 റണ്‍സിനാണ് ഇന്ത്യ സോല്പ്പിച്ചത്. 133 എന്ന താരതമ്യേന കുറഞ്ഞ വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസിനെ ഒരു പന്തു ശേഷിക്കെ 115 റണ്‍സിന് ഇന്ത്യ പുറത്താക്കി. നാല് ഓവറില്‍ 19 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴത്തിയ പൂനം യാദവും 3.5 ഓവറില്‍ 13 റണ്‍സിന് മൂന്നു വിക്കറ്റ് വീഴത്തിയ ശിഖ പാണ്ഡെയുമാണ് ഇന്ത്യയുടെ വിജയശില്പികള്. ഓസീസിനു വേണ്ടി ഹെയ്ലി (51), ഗാര്‍ഡ്നെര്‍ (34) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ടോസ് നേടിയ ഓസീസ് ഇന്ത്യയെ ബാറ്റങ്ങിനയച്ചു. 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സാണ് ഇന്ത്യ നേടിയത്. 46 പന്തില്‍ 49 റണ്‍സ് നേടിയ ദീപ്തി ശര്‍മയാണ് ഇന്ത്യയുടെ ടോപ്സ്കോര്‍. ഷഫാലി വര്‍മ (29), റോഡ്റിഗസ് (26) എന്നിവരും ഇന്ത്യന്‍ സ്കോറിനു കരുത്തു പകര്‍ന്നു. ഇതുവരെ കൈപ്പിടിയിലൊതുങ്ങാത്ത കിരീടം ഇതാദ്യമായി ശിരസിലേറ്റാമെന്ന പ്രതീക്ഷയോടെയാണ് ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യന്‍ ടീം കളിക്കളത്തിലിറങ്ങിയത്.
പത്ത് ടീമുകളാണ് ലോകകപ്പില്‍ മാറ്റുരയ്ക്കുന്നത്. അടുത്തിടെ നടന്ന ത്രി രാഷ്ട്ര പരമ്പരയിലും ഇന്ത്യയുടെ ഈ ബലഹീനത പ്രകടമായി. ഓസ്ട്രേലിയയില്‍ നടന്ന പരമ്പരയില്‍ ഇന്ത്യ കരുത്തരായ ഇംഗ്ലണ്ടിനും ഓസീസിനും എതിരെ ഓരോ ജയവും തോല്‍വിയും ഏറ്റുവാങ്ങി. ഫൈനലിലെത്തിയ ഇന്ത്യ ഓസീസിന് കീഴടങ്ങി. ഇത് വരെ നടന്ന ആറു ടി 20 ലോകകപ്പുകളില്‍ നാലു തവണയും ചാമ്പ്യന്മാരായ ടീമാണ് ഓസ്ട്രേലിയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: