തിരുവനന്തപുരം : പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങള്‍ മുസ്ലിം മത മൗലികവാദ ശക്തികള്‍ കൈയടക്കിയതായി ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്. ബിജെപി നടത്തിയ സമരങ്ങള്‍ക്കെതിരെ കടകള്‍ അടച്ച് പ്രതിഷേധിച്ചത് ശരിയായില്ല. ഇത് ന്യായീകരിക്കാന്‍ ആവാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദ സംഘടനകളുടെ പ്രസ്ഥാനമാണ് എസ്ഡിപിഐ. ജമാ അത്തെ ഇസ്ലാമി മത മൗലികവാദ സംഘടനയാണ്. സിഎഎയ്ക്കെതിരെ നടത്തിയ സമരത്തില്‍ തീവ്രവാദ ശക്തികള്‍ നുഴഞ്ഞുകയറിയിരുന്നു. മുസ്ലിം മത മൗലികവാദികള്‍ കൈയടിവെച്ചുകൊണ്ടാണ് സമരം നടത്തിയതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
സിഎഎയ്ക്കെതിരെ നടത്തിയ സമരത്തില്‍ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും സംഘാടന പ്രവര്‍ത്തനങ്ങളില്‍ പലപ്പോഴും നുഴഞ്ഞുകയറുകയാണ് ഉണ്ടായത്. ഒരു പ്രത്യേക വിഭാഗമാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നതെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന ശരിവെയ്ക്കും വിധത്തിലാണ് ഇവര്‍ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചതെന്നും അദ്ദേഹം അറിയിച്ചു.
മഹല്ല് കമ്മിറ്റികളിലും ജമാഅത്തെ ഇസ്ലാമിയും, എസിഡിപിഐയും ഇത്തരത്തില്‍ നുഴഞ്ഞുകയറിയിട്ടുണ്ട്. ഇത്തരത്തില്‍ സംഘാടനപ്രവര്ത്തനങ്ങളില് കയറിക്കൂടിയ മതമൗലിക വാദികള്‍ അവരുടെ തീരുമാനങ്ങളാണ് സമരത്തിന്റെ മറവില്‍ കാട്ടിക്കൂട്ടിയത്. ബിജെപി നടത്തിയ സമരങ്ങള്‍ക്കു നേരെ കടകളടച്ച് പ്രതിഷേധിച്ചത് ജനാധിപത്യ വിരുദ്ധമാണ്. എസ്ഡിപിഐ നിര്‍ബന്ധിച്ചാണ് കടകളടപ്പിച്ചത്. ഒരിക്കലും ഇത്തരം ഭിന്നിപ്പിക്കലിന് കൂട്ടു നില്‍ക്കരുത്.
ജനാധിപത്യത്തെ പോലും വെല്ലുവിളിക്കുന്ന വിധത്തിലാണ് ഇവര്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചത്. യുഡിഎഫിലെ അദൃശ്യ ശക്തിയാണ് എസ്ഡിപിഐയും, ജമാഅത്തെ ഇസ്ലാമിയുമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: