ഇസ്ലാമബാദ്: രാജ്യത്തെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കണമെന്ന് പാക്കിസ്ഥാന് മുന്നറിയിപ്പ് നല്കി ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ്(എഫ്എടിഎഫ്). നാളെ എഫ്എടിഎഫ് യോഗം ചേരാനിരിക്കെയാണ് താക്കീത് നല്‍കിയിരിക്കുന്നത്.
പാക്കിസ്ഥാന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരരെ പിടികൂടാനും ശിക്ഷിക്കുന്നതിനുമുള്ള നടപടികള്‍ ശക്തമാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് 2020ല്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് എഫ്എടിഎഫ് 13 ഇന കര്‍മ്മ പദ്ധതികളും മുന്നോട്ട് വെച്ചിട്ടുണ്ട്. എഫ്എടിഎഫ് അംഗങ്ങള്‍ നേരിട്ടെത്തി പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുള്ള പോരായ്മകള്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരായി പറയാന്‍ മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയീദിനെതിരെ നടപടി സ്വീകരിച്ചത് മാത്രമാണ് പാക്കിസ്ഥാന് സ്വീകരിച്ചിട്ടുള്ളത്. നിലവില്‍ എഫ്എടിഎഫിന്റെ കരിമ്പട്ടികയിലാണ് പാക്കിസ്ഥാന് ഉള്‍പ്പെട്ടിരിക്കുന്നത്. കരിമ്പട്ടികയില്‍ ഉള്പ്പെടുത്തുമോയെന്നും പാക്കിസ്ഥാന് ഭയക്കുന്നുണ്ട്. അത്തരത്തില്‍ എന്തെങ്കിലും നടപടി ഉണ്ടായ വ്യാപാര വാണിജ്യ മേഖലയിലുള്‍പ്പടെ പാക്കിസ്ഥാന് ഒറ്റപ്പെടാനും സാധ്യതയുണ്ട്.
അതിനാല്‍ ഹാഫിസ് സയീദിനെ ശിക്ഷിച്ചത് ചൂണ്ടിക്കാട്ടി ഗ്രേ ലിസ്റ്റില്‍ നിന്നും പുറത്ത് കടക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും പാക്കിസ്ഥാന് നടപടി സ്വീകരിച്ചു വരികയാണ്. എഫ്എടിഎഫില്‍ അംഗമായ തുര്‍ക്കിയും, മലേഷ്യയും പാകിസ്താനോട് മൃദു സമീപനമാണ് പുലര്‍ത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: