ബേഡകം: ബേഡകം പോലീസ് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്ന് യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു എളകുഴി പറഞ്ഞു. യുവമോര്‍ച്ച ഉദുമ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ബേഡകം പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുണ്ടംകുഴിയിലെ കുട്ടിയ്ക്ക് എതിരായ അതിക്രമത്തില്‍ കേസില്‍പ്പെട്ട സിഐടിയു നേതാവിനെ രക്ഷിക്കാന്‍ സിപിഎം പോലീസ് ഒത്തുകളിക്കുകയാണ്. പ്രതിക്കെതിരെ പോക്സോ കേസ് ചുമത്തി കേസെടുത്തിട്ടും പോലീസിന് മുന്നില്‍ കൂടി നാട്ടില്‍ കറങ്ങി നടക്കുമ്പോഴും അറസ്റ്റ് ചെയ്യാന്‍ സാധിക്കാത്തത് ഒത്തുകളിയുടെ ഭാഗമാണ്. ഇനിയും അറസ്റ്റ് ചെയ്യാന്‍ വൈമനസ്യം കാണിക്കുകയാണെങ്കില്‍ സമരം ശക്തമാക്കുമെന്നും ബിജു എളക്കുഴി മുന്നറിയിപ്പ് നല്കി.
യോഗത്തില്‍ യുവമോര്‍ച്ച ഉദുമ മണ്ഡലം പ്രസിഡന്റ് മഹേഷ് ഗോപാല്‍ അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് രാജേഷ് കൈന്താര്‍, ജനറല്‍ സെക്രട്ടറി ദിലീപ് പള്ളഞ്ചി, സേവാ പ്രമുഖ് പ്രദീപ്.എം.കൂട്ടക്കനി, ബിജെപി ബേഡകം പഞ്ചായത്ത് പ്രസിഡന്റ് സദാശിവന് ചേരിപാടി, കുറ്റിക്കോല്‍ പഞ്ചായത്ത് അംഗം കെ.ആര്.രഞ്ജിനി, മധു.കെ, അശ്വിന് ബന്തടുക്ക എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: