കൊച്ചി: കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ രക്ഷാധികാരിയെന്ന നിലയില്‍ എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസിന്റെ പേര് വന്നത് സാങ്കേതിക പിഴവാണെന്ന് സംഗീത സംവിധായകന് ബിജിബാല്‍. കരുണ സംഗീത നിശക്കെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ നിയമപരമായി നീങ്ങുകയാണ് വേണ്ടതെന്നും ബിജിബാല്‍ പറഞ്ഞു.
സത്യസന്ധമായാണ് എല്ലാം ചെയ്തത്. നിയമപരമായി ആവശ്യപ്പെട്ടാല്‍ കണക്കുകള്‍ പുറത്തുവിടാമെന്ന് ബിജിബാല്‍ പറഞ്ഞു. പരിപാടിക്ക് ചെലവായ പണം കൊടുത്ത് തീര്‍ത്ത ശേഷം ഭാരവാഹികളുടെ കയ്യില്‍ നിന്നും പണം എടുത്ത് ദുരിതാശ്വാസ ഫണ്ടില്‍ അടക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. രക്ഷാധികാരി എന്ന് നിലയില്‍ കളക്ടറുടെ പേര് വന്നത് സാങ്കേതിക പിഴവാണെന്നും ബിജിബാല്‍ കൂട്ടിച്ചേര്‍ത്തു.
താന്‍ കൊച്ചി മ്യൂസിക്കല്‍ ഫൗണ്ടേഷന്റെ രക്ഷാധികാരിയല്ലെന്ന് അറിയിച്ച് എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് ഇന്നലെ രംഗത്തെത്തിയിരുന്നു. അനുമതിയില്ലാതെ തന്റെ പേര് രക്ഷാധികാരിയെന്ന രീതിയില്‍ ഉപയോഗിക്കരുതെന്ന് കൊച്ചി മ്യൂസിക് ഫൗണ്ടേഷന് ഭാരവാഹികളിലൊരാളായ ബിജിബാലിന് കളക്ടര്‍ കത്ത് നല്കി. ഇനി ആവര്‍ത്തിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും എസ് സുഹാസ് മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: