ന്യൂദല്‍ഹി: ശബരിമല ഉള്‍പ്പെടെ വിവിധ മതവിഭാഗങ്ങളിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട നിയമ പ്രശ്നങ്ങളില്‍ സുപ്രീംകോടതിയുടെ ഒന്‍പതംഗ വിശാല ബെഞ്ചില്‍ ഇന്നു മുതല്‍ വാദം തുടങ്ങും. കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരാകുന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇന്ന് വാദത്തിന് തുടക്കമിടും.
ഇതിന് ശേഷം ആചാര സംരക്ഷണത്തിനായി നിലകൊള്ളുന്ന മുതിര്‍ന്ന അഭിഭാഷകന് കെ. പരാശരനാകും അവസരം. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ചില്‍ ജസ്റ്റിസുമാരായ ആര്. ഭാനുമതി, അശോക് ഭൂഷണ്, എല്‍. നാഗേശ്വര റാവു, എം.എം. ശാന്തനാഗൗഡര്‍, എസ്.എ. നസീര്‍, ആര്. സുഭാഷ് റെഡ്ഡി, ബി.ആര്. ഗവായ്, സൂര്യകാന്ത് എന്നിവരാണ് അംഗങ്ങള്‍.
തുടര്‍ച്ചയായ ദിവസങ്ങളില്‍ വാദം കേള്‍ക്കുമെന്ന് നേരത്തെ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. ശബരിമലയിലെ യുവതീ പ്രവേശനം, മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനം, പാഴ്സി സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യം, ദാവൂദി ബോറ വിഭാഗത്തിലെ പെണ്‍കുട്ടികളിലെ ചേലാകര്‍മ്മം എന്നിവയടക്കമുള്ള വിഷയങ്ങളെ മുന്‍നിര്‍ത്തിയാണ് നിയമപ്രശ്നങ്ങള്‍ വിശാല ബെഞ്ച് പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: