തിരുവനന്തപുരം: സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സുരക്ഷ ഒരുക്കാനുള്ള സിംസ് പദ്ധതി തുടങ്ങാന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്തും ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്. വിദേശ കമ്പനിയുമായി കെല്‍ട്രോണ്‍ കരാറില്‍ ഒപ്പിട്ടെങ്കിലും കമ്പനി സാമ്പത്തികമായി തകര്‍ന്നതോടെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
2013 ലാണ് സിംസ് പദ്ധതിയെന്ന ആശയം ഉയരുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കെല്‍ട്രോണിന് നടത്തിപ്പിനുള്ള അനുമതി നല്കിയ ഉത്തരവിറക്കി. 2014 ഒക്ടോബര്‍ 15നാണ് ഉത്തരവിറക്കിയത്. തുടര്‍ന്ന് സാങ്കേതിക പരിജ്ഞാനം ഉള്ള കമ്പനിയെ കണ്ടെത്താനായി കെല്‍ട്രോണ്‍ നല്കിയ ആഗോള ടെണ്ടറില്‍ ഷാര്‍ജയിലെ ഒരു കമ്പനിക്കാണ് നറുക്ക് വീണത്.
എന്നാല്‍ കമ്പനി സാമ്പത്തികമായി തകര്‍ന്നതോടെ പദ്ധതി തുടങ്ങാതെ ഉപേക്ഷിക്കുകയായിരുന്നു. അതിനുശേഷം ഇടത്പക്ഷം അധികാരത്തില്‍ എത്തുകയും പോലീസും കെല്‍ട്രോണും തമ്മില്‍ കരാറില്‍ എത്തുകയുമായിരുന്നു. പിന്നീടാണ് കെല്‍ട്രോണ്‍ ആഗോള ടെണ്ടറിലൂടെ ഗാലക്സോണുമായി കരാരിലെത്തുന്നതും പദ്ധതി തുടങ്ങുന്നതും.
വ്യവസ്ഥകള്‍ ലംഘിച്ച് സ്വകാര്യ കമ്പനിക്ക് വേണ്ടി സ്ഥാപനങ്ങളെ കണ്ടെത്താന്‍ എസ്പിമാരോട് ഡിജിപി നിര്‍ദ്ദേശിച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമാകുന്നത്. സുരക്ഷ ഒരുക്കുന്ന പദ്ധതയില്‍ കെല്‍ട്രോണ്‍ മാത്രമാണ് ഉള്ളതെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമാകുന്നത്. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: