ന്യൂദല്‍ഹി: മുഴുവന്‍ ഇന്ത്യാക്കാരുടെയും സ്നേഹഭാജനമായ, അന്തരിച്ച മുന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനോടുള്ള ആദരസൂചകമായി പ്രവാസി ഭാരതീയ കേന്ദ്രത്തിന്റെ പേര് സുഷമാ സ്വരാജ് ഭവന് എന്നാക്കി.
ദല്‍ഹിയിലെ പ്രവാസി കേന്ദ്രത്തിന്റെ പേര് സുഷമാ സ്വരാജ് ഭവന് എന്നും ഫോറിന് സര്‍വീസ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പേര് സുഷമാ സ്വരാജ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫോറിന് സര്‍വീസ് എന്നുമാക്കാന്‍ തീരുമാനിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. സുഷമ വിദേശകാര്യമന്ത്രിയായിരിക്കെ ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യാക്കാരുടെ മുഴുവന്‍ പിന്തുണയും ലഭിച്ചിരുന്നു.
വിദേശരാജ്യങ്ങളില്‍ അകപ്പെട്ടവര്‍ക്ക് അതിവേഗം സഹായം എത്തിച്ചും പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിച്ചും ജനങ്ങളുടെ സ്നേഹാദരം ഏറ്റുവാങ്ങിയ അവരുടെ മാതൃമനസ്സിന് ഇന്ത്യ വലിയ അംഗീകാരമാണ് നല്‍കിയത്. കഴിഞ്ഞ വര്‍ഷം ആഗസ്ത് ആറിന്, അവര്‍ അകാലത്തില്‍ പൊലിഞ്ഞപ്പോള്‍ രാജ്യം അക്ഷരാര്‍ഥത്തില്‍ വിതുമ്പുകയായിരുന്നു. ജനങ്ങളുടെ ഹൃദയത്തില്‍ ചേക്കേറിയ സുഷമയ്ക്ക് വലിയ ആദരവാണ് കേന്ദ്രം ഇതിലൂടെ നല്‍കിയിരിക്കുന്നത്.
2014 മുതല്‍ 2019വരെയാണ് സുഷമ വിദേശകാര്യമന്ത്രിയായിരുന്നത്. ലോക്സഭയിലെ ആദ്യ വനിതാ പ്രതിപക്ഷ നേതാവും ദല്‍ഹിയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയും സുഷമയായിരുന്നു. ഇന്ന് അവര്‍ക്ക് 68 വയസു തികയേണ്ടതായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: