മലപ്പുറം: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ ഇടത്-ജിഹാദികള്‍ കുടിവെള്ളം നിഷേധിച്ച പട്ടികജാതി വിഭാഗങ്ങളുടെ ദുരവസ്ഥ ട്വീറ്റ് ചെയ്ത ബിജെപി എംപിക്കെതിരെ കേസ്. കര്‍ണാടകയില്‍ നിന്നുള്ള എംപി ശോഭ കരന്തലജെക്കെതിരെയാണ് കുറ്റിപ്പുറം പോലീസ് കേസെടുത്തിരിക്കുന്നത്. എംപി മതസ്പര്‍ദ്ധ വളര്‍ത്തുകയാണെന്ന് ആരോപിച്ച് അഭിഭാഷകനായ കെ.ആര്.സുഭാഷ് ചന്ദ്രനാണ് പരാതി നല്‍കിയത്.
വളാഞ്ചേരി പൈങ്കണ്ണൂര്‍ തെക്കുംമുറി പട്ടികജാതി കോളനിവാസികള്‍ക്ക് കുടിവെള്ള നിഷേധിച്ചുകൊണ്ട് ഒരുവിഭാഗം ഇടത്-ജിഹാദികള്‍ രംഗത്ത് വന്നിരുന്നു. ശുദ്ധജല പദ്ധതി തകരാറിലായതിനെ തുടര്‍ന്ന് കോളനിയിലെ ഇരുപതോളം കുടുംബങ്ങള്‍ സമീപത്തെ മുഹമ്മദാലി എന്നായാളുടെ വീട്ടിലെ കിണറില്‍ നിന്നായിരുന്നു കുടിവെള്ളമെടുത്തിരുന്നത്. അതിനിടെ ബിജെപി സംഘടിപ്പിച്ച ജനജാഗ്രതാ റാലിയില്‍ കോളനിവാസികളില്‍ ചിലര്‍ പങ്കെടുത്തിരുന്നു. ഇതോടെ കോളനിവാസികള്‍ പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരാണെന്നും ഇവര്‍ക്ക് വെള്ളം നല്‍കരുതെന്നും ഇടത്-ജിഹാദി സംഘടനകള്‍ മുഹമ്മാലിയെ ധരിപ്പിച്ചു. ഇതിനെ തുടര്‍ന്ന് വെള്ളമെടുക്കുന്നതില്‍ നിന്ന് മുഹമ്മദാലി കോളനിവാസികളെ വിലക്കുകയായിരുന്നു. ജന്മഭൂമിയാണ് ഈ വാര്‍ത്ത ആദ്യം പുറത്തുകൊണ്ടുവന്നത്, പിന്നീട് ദേശീയ മാധ്യമങ്ങളടക്കം വിഷയം ഏറ്റെടുക്കുകയും ചെയ്തിരുന്നു. ജന്മഭൂമി വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട സേവാഭാരതി പ്രവര്‍ത്തകര്‍ അപ്പോഴേക്കും കോളനിയില്‍ കുടിവെള്ള വിതരണം ആരംഭിക്കുകയായിരുന്നു.
ഈ സംഭവമാണ് ശോഭ കരന്തലജെ തന്റെ ട്വിറ്ററില്‍ കുറിച്ചത്. അവരുടെ ട്വീറ്റ് ഇങ്ങനെ ‘കേരളം മറ്റൊരു കാശ്മീരാകാന്‍ തയാറെടുക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നുള്ള ഈ അസഹിഷ്ണുത പുറത്തുവിടാന്‍ ആരെങ്കിലും തയാറാകുമോ.’ കുടിവെള്ളം നിഷേധിക്കപ്പെട്ട ഹിന്ദുക്കള്‍ക്ക് പിന്തുണയുമായി സേവാഭാരതി രംഗത്തെത്തിയതും ആ ട്വീറ്റിലുണ്ട്.
ഇതാണ് ഒരുകൂട്ടം ഇടത്-ജിഹാദികളെ പ്രകോപിപ്പിച്ചത്. വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും കെഎസ്ഇബിയുടെ മുന്നറിയിപ്പ് ഉള്ളതുകൊണ്ടാണ് വെള്ളമെടുക്കാന്‍ സാധിക്കാത്തതെന്നും അവര്‍ പ്രചരിപ്പിക്കുകയാണ്. ഇടതുപക്ഷ സഹയാത്രികനായ അഭിഭാഷകനെ കൊണ്ട് എംപിക്കെതിരെ പോലീസില്‍ കേസ് കൊടുപ്പിക്കുകയും ചെയ്തു.
കേസ് എടുത്തതിന് തൊട്ടുപിന്നാലെ ശോഭ കരന്തലജെയുടെ അടുത്ത ട്വീറ്റും വന്നു. ‘മലപ്പുറത്ത് ദളിത് വിഭാഗങ്ങള്‍ നേരിട്ട വിവേചനത്തിനെതിരെ പ്രവര്‍ത്തിക്കേണ്ടതിന് പകരം അവര്‍ എനിക്കെതിരെ കേസെടുത്തിരിക്കുന്നു. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ സമര്‍ദ്ദ തന്ത്രങ്ങള്‍ക്കെതിരെ സമൂഹം മുഴുവന്‍ ഒരുമിക്കേണ്ട അവസരമാണിത്’.
കോളനികളില്‍ കുടിവെള്ളം വിതരണം ചെയ്തതിന്റെ പേരില്‍ നാല് സേവാഭാരതി പ്രവര്‍ത്തകര്‍ക്കെതിരെ വളാഞ്ചേരി പോലീസ് ഇന്നലെ കേസെടുത്തിട്ടുണ്ട്. പി.പി.ഗണേശന്, പി.ഹരിദാസന്, രാമകൃഷ്ണന്, പി.സുരേഷ്കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: