അതിരുവിടുന്ന പ്രതിഷേധങ്ങള്‍
നേരിച്ചം വെളിച്ചം
ഇയ്യാംപാറ്റകള്‍ തൊട്ടിട്ടില്ല
ഗീബല്‍സിന്റെ
കറുത്ത ലോകമാണ്
അവരെ ഊട്ടുന്നത്
അടിമവായു ശ്വസിക്കുന്ന,
ഏകദിശയില്‍ തിരിയുന്ന
പമ്പരങ്ങള്ക്ക്
സംവാദ നിറമല്ല
കറക്കിവിടുന്നവന്റെ ചരടുകള്‍ക്ക്
ചുവപ്പു മണമാണ്.
തീകൊളുത്തവന്റെ ഹൃദയം
കൊതിയുടെ അധികാരപീഠത്തില്‍
തീപ്പന്തങ്ങളെന്തിനു വെറുതെ
ആളിപ്പടര്‍ന്നു പുകഞ്ഞുതീരുന്നു?
തിമിരചാവേറുകളൊഴുക്കിയ
ചോരപ്പുഴയില്‍ നീന്തി
സ്ഥാനമാനമത്ത മോന്തുന്ന
ദൈവങ്ങളുടെ നാട്ടിലാണ്
ഞാനും നീയും;
ദേശപരിപാലനത്തിനായി
കച്ചകെട്ടിയവര്‍
നിനക്കായി പണിത
വികാരക്കണ്ണട
മാറ്റിനോക്കിയാല്‍ കാണാം
അസമാധാന വംശജര്‍ പണിത
അതിവൈകാരിക കുഴികളും
പകയുടെ മതിലുകളും;
അവയെ ഇടിച്ചുനിരത്തിയാല്‍,
പൗരഹിതത്തിന്റെ
ശാന്തമായ വഴിയില്‍
കുതിയ്ക്കാന്‍ കൊതിയ്ക്കുന്ന
രാജ്യത്തിന്റെ ഹൃദയം കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: