സാഹോദര സ്നേഹത്തിന്റെ കഥ പറഞ്ഞ് മോഹന്‍ലാല്‍- സിദ്ദിഖ് കൂട്ടുകെട്ടിന്റെ ബിഗ്ബ്രദര്‍. കുറ്റവാളിയായി മുദ്രകുത്തി ജയിലറയില്‍ ജീവിതത്തിന്റെ നല്ലൊരുഭാഗം ചിലവഴിച്ചു തിരികെ വരുന്ന സച്ചിദാനന്ദനെ മോഹന്‍ലാലിന്റെ അഭിനയം മികവുറ്റവുറ്റതാക്കുന്നു. അര്‍ബാസ് ഖാന്, ആസിഫ് ഖാന് എന്നി മറുനാടന്‍ സൂപ്പര്‍ താരങ്ങളുടെ പ്രകടനം കൂടി ചേര്‍ത്ത് പാകപ്പെടുത്തിയ നല്ലൊരു ആക്ഷന്‍, ക്രൈം ഫാമിലി ത്രില്ലര്‍. അനൂപ് മേനോന്,സിദ്ദിഖ് , വിഷ്ണു ഉണ്ണികൃഷ്ണന്, സര്‍ജാനോ ഖാലിദ്, ഹണി റോസ്, മിര്‍ണ്ണ മേനോന്, ഗാഥ എന്നിവരുടെ പ്രതിഭകളേയും സംവിധായകന് സിദ്ദിഖ് വേണ്ട വിധത്തില്‍ സിനിമയില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നു.
തന്റെ പതിവ് കോമഡി ഫോര്‍മാറ്റില്‍ നിന്നും മാറി എന്നാല്‍ സ്ഥിരം സിദ്ദിഖ് എലമെന്റായ സഹോദരങ്ങള്‍ക്ക് രക്ഷകനായി എത്തുന്ന ജ്യേഷ്ഠന്റെ കഥ പറയുന്ന കുടുംബ ചിത്രമാണ് ബിഗ് ബ്രദര്‍. സര്‍ജാനോ ഖാലീദും അനൂപ് മേനോനും ചിത്രത്തില്‍ മോഹന്‍ലാലിന്റെ സഹോദരങ്ങളായി എത്തുന്നു. നര്‍മ്മം അടങ്ങിയ സച്ചിയുടെ മടങ്ങിവരവ് ഉള്‍പ്പെടുന്ന ആദ്യ പകുതി പൊതുവെ ശാന്ത സ്വഭാവത്തില്‍ ചിത്രീകരിച്ചിരിക്കുന്നതാണ്. എന്നാല്‍ രണ്ടാം പകുതിയിലേക്ക് കടക്കുമ്പോള്‍ ക്രൈം ആക്ഷന്‍ ത്രില്ലര്‍ എന്ന തരത്തിലേക്ക് ബിഗ് ബ്രദര്‍ മാറുകയാണ്്. കാണാതാകുന്ന സഹോദരനായുള്ള തിരച്ചിലും അതോടൊപ്പമുള്ള ഫൈറ്റിംഗ് രംഗങ്ങളും സാധാരണ സിദ്ദിഖ് ചിത്രങ്ങളില്‍ കാണാന്‍ കഴിയുന്നതല്ല.
ലാല്‍ ആരാധകര്‍ ആഗ്രഹിക്കുന്ന ലാല്‍ ചേരുവകള്‍ അടങ്ങിയ ചിത്രം തന്നെയാണ് ബിഗ് ബ്രദര്‍. വൈകാരികമായി നീളുന്ന കഥാ സന്ദര്‍ഭങ്ങള്‍ കുടുംബ പ്രേക്ഷകരേയും പിടിച്ചിരുത്തും. സാങ്കേതികമായി ചിത്രം പുതുമകള്‍ നല്കുന്നു. അതില്‍ ഛായാഗ്രഹണത്തിന് ജിത്തു ദാമോദറും സംഗീതത്തിന് ദീപക് ദേവും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: