ഭോപ്പാല്‍: രാജസ്ഥാനിലെ കോട്ട ആശുപത്രിക്കു പുറമേ മധ്യപ്രദേശിലും ശിശു മരണങ്ങള്. ഷദോള്‍ ജില്ലാ ആശുപത്രിയില്‍ 12 മണിക്കൂറിനിടെ ആറ് വനവാസി ക്കുട്ടികളാണ് മരണമടഞ്ഞത്. വിവാദമായതോടെ കമല്‍നാഥ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ച് തലയൂരാന്‍ ശ്രമം തുടങ്ങി.തിങ്കളാഴ്ച മുതല്‍ ചൊവ്വാഴ്ച രാവിലെ വരെയായിട്ടാണ് നവജാത ശിശുക്കളുടെ മരണങ്ങള്.
മരണമടഞ്ഞ കുട്ടികളില്‍ രണ്ടു പേരെ രണ്ടാഴ്ച മുന്പ്ആശുപത്രിയില് പ്രവേശിപ്പിച്ചതാണ്. രണ്ടു പേര് ജനറല്‍ വാര്‍ഡിലുള്ളവരാണ്. രണ്ടു പേര് നവജാത ഐസിയുവിലും. ആറു മാസം പോലുമാകാത്ത കുട്ടികളും നവജാത ശിശുക്കളുമാണ് മരിച്ചത്. ന്യൂമോണിയ ബാധിച്ചാണ് കുട്ടികളെല്ലാം മരിച്ചത്. സത്ന ആശുപത്രിയിലും രണ്ടു കുട്ടികള്‍ മരിച്ചു.
ചികിത്സയിലെ അനാസ്ഥയാണ് മരണകാരണമെന്നാണ് പ്രധാന മെഡിക്കല്‍ ഓഫീസര്‍ ഡോ. രാജേഷ് പാണ്ഡെയുടെ റിപ്പോര്‍ട്ട്. വിശദമായ അന്വേഷണത്തിനു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂയെന്നും അദ്ദേഹം പറഞ്ഞു.ഡിസംബറില്‍ രാജസ്ഥാനിലെ കോട്ട ജെകെ ലോണ്‍ ആശുപത്രിയില്‍ 109 നവജാത ശിശുക്കള്‍ ശരിയായ ചികിത്സയും പരിചരണവും ലഭിക്കാതെ മരണമടഞ്ഞിരുന്നു. കൊടും തണുപ്പില്‍ നിന്ന് നവജാത ശിശുക്കളെ രക്ഷിക്കാനുള്ള സൗകര്യം ഇല്ലാത്തതായിരുന്നു കൂട്ട മരണങ്ങളുടെ കാരണം. ഇത് പുറത്തുവന്നതോടെ അശോക്ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ വെട്ടിലായിരുന്നു. ഒടുവില്‍ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച്സര്ക്കാര് തലയൂരി.മധ്യപ്രദേശിലും കമല്‍നാഥ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത് വിവാദങ്ങള്‍ക്ക് തല്ക്കാലം തടയിടാന്‍ വേണ്ടിയാണ്. വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കളാരും കാര്യമായി പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: