എട്ടുവര്‍ഷത്തെ ഇടവേളക്ക് ശേഷം മലയാള സിനിമയിലെക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടി നവ്യ നായര്‍. നവ്യയെ കേന്ദ്രകഥാപാത്രമാക്കി വികെ പ്രകാശ് സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടി ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. ‘ഒരുത്തീ’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുംടെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് എസ് സുരേഷ് ബാബുവാണ്. ‘ദ് ഫയര്‍ ഇന്‍ യു’ എന്ന ടാഗ് ലൈനോടുകൂടിയുള്ള ഫസ്റ്റ്ലുക്ക് പോസ്റ്ററിന് ഇതിനകം വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.
ശക്തമായൊരു സ്ത്രീ കഥാപാത്രമായാണ് നവ്യ തിരിച്ചുവരാനൊരുങ്ങുന്നത്. പോസ്റ്റര്‍ പങ്കുവെച്ചതിനൊപ്പം സംവിധാകനും നവ്യ നായര്‍ക്കും സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍ക്കും മമ്മൂട്ടി ആശംസ നേര്‍ന്നു. മുന്നേ തീ എന്നു മാത്രം പേരിട്ടിരുന്ന സിനിമയില്‍ താലിമാല പൊട്ടിച്ചോടുന്ന കള്ളന് പിന്നാലെ പായുന്ന വീട്ടമ്മയുടെ കഥയാണ് പറയുന്നത്. സംഭവ ബഹുലമായ നിമിഷങ്ങളാണ് പ്രേക്ഷകര്‍ക്കായി സിനിമ ഒരുക്കുന്നത്.
മഞ്ജു വാര്യരുടെ തിരിച്ച് വരവാണ് തനിക്ക് ആത്മവിശ്വാസം കൂട്ടിയത്. നല്ലൊരു കഥാപാത്രത്തിന് വേണ്ടിയാണ് ഇത്രയും നാള് കാത്തിരുന്നത്തെന്നും നവ്യ പ്രതികരിച്ചു. ബെന്‍സി നാസര്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ നവ്യ നായര്‍ക്കൊപ്പം വിനായകന്, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്, ജയശങ്കര്‍, മനു രാജ് , മാളവിക മേനോന്, കൃഷ്ണപ്രസാദ് എന്നിങ്ങനെ വലിയ താരനിര അണിനിരക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: