ന്യൂദല്‍ഹി: ദല്‍ഹി ജെഎന്‍യുവില്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടവരെ തിരിച്ചറിഞ്ഞതായി പോലീസ് വെളിപ്പെടുത്തി. ജെഎന്‍യു സ്റ്റുഡന്റ്സ് യൂണിയന് നേതാവ് അയിഷെ ഘോഷാണ് അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്നും ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പുറത്തുവിട്ടുകൊണ്ട് പോലീസ് കമ്മീഷണര്‍ ജോയ് ടിര്‍ക്കി പറഞ്ഞു. ജനുവരി അഞ്ചിന് ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് പെരിയാര്‍ ഹോസ്റ്റലില്‍ നടന്ന അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് യൂണിയന് പ്രസിഡന്റ് അയിഷെ ഘോഷാണ്, പോലീസ് കമ്മീഷണര്‍ പറഞ്ഞു. എസ്എഫ്ഐ, എഐഎസ്എഫ്, എസ്ഐഡിഎ, ഡിഎസ്എഫ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് അക്രമങ്ങള്‍ അരങ്ങേറിയത്. ഇതിന്റെ വീഡിയോയും ലഭിച്ചിട്ടുണ്ട്.
തീവ്ര ഇടതുവിദ്യാര്‍ത്ഥി സംഘടനയായ ഐസയുടെ നേതാവ് ചുന്‍ചുന്‍ കുമാര്‍, പങ്കജ് മിശ്ര, അയിഷെ ഘോഷ്, വസ്കര്‍ വിജയ്, സുചേത തലുക്ദര്‍, പ്രിയ രഞ്ജന്‍, ഡോളന്‍ സാമന്ത, യോഗേന്ദ്ര ഭരദ്വാജ്, വികാസ് പാട്ടീല്‍ എന്നിവരാണ് വിവിധ വീഡിയോ ദൃശ്യങ്ങളില്‍ തിരിച്ചറിഞ്ഞ അക്രമികളെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: