ന്യൂദല്‍ഹി: ലോകത്തെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിന്‍ മഞ്ഞുമല പിടിച്ചെടുക്കുന്നതിലും ഇന്ത്യയുടെ അവിഭാജ്യ ഘടകമായി കാത്തുരക്ഷിക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ച ലഫ്. ജനറല്‍ പി.എന്‍. ഹൂണ്‍ (90) അന്തരിച്ചു. തലച്ചോറിലെ രക്തസ്രാവത്തെത്തുടര്‍ന്ന് കഴിഞ്ഞ രാത്രി ഹരിയാനയിലെ പഞ്ച്കുലയിലായിരുന്നു അന്ത്യം.
1984ല്‍ സിയാച്ചിന്‍ പിടിച്ചെടുത്ത ഓപ്പറേഷന് മേഘദൂതിന് നേതൃത്വം നല്‍കിയത് ലഫ്. ജനറല്‍ പ്രേംനാഥ് ഹൂണായിരുന്നു. 1929ല്‍ ഇന്ന് പാക്കിസ്ഥാനിലുള്ള അബൊട്ടാബാദിലാണ് ജനനം. 1947ല്‍ ഡെഹ്റാഡൂണിലെ ഇന്ത്യന്‍ മിലിറ്ററി അക്കാദമിയില്‍ ചേര്‍ന്നു. വിഭജനത്തിന് ര ണ്ടണ്ടു വര്‍ഷത്തിനു ശേഷം സിഖ് റജിമെന്റില്‍ ചേര്‍ന്ന അദ്ദേഹം നാലു പതിറ്റാണ്ടണ്ടിലേറെ സേവനം അനുഷ്ഠിച്ച ശേഷം 87ല്‍ വിരമിച്ചു. 84ല്‍ സിയാച്ചിന്‍ പിടിച്ചെടുക്കാനുള്ള ഓപ്പറേഷന് മേഘദൂതിന് ശ്രീനഗര്‍ കേന്ദ്രമായ പതിനഞ്ചാം കോറിന്റെ കമന്ഡര് എന്ന നിലയില്‍ നേതൃത്വം നല്കി.
ചൈനീസ് ആക്രമണ സമയത്തും 65ല്‍ പാക്കിസ്ഥാനുമായുള്ള യുദ്ധത്തിലും മുന്‍നിര പോരാളിയായിരുന്നു. സൈനിക ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറലായും പ്രവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: