കോഴിക്കോട്: കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷായും കേന്ദ്രമന്ത്രി വി മുരളിധരനും കേരളത്തില്‍ എത്തിയാല്‍ തടയുമെന്ന ഭീഷണിയുമായി തീവ്രമുസ്ലീം സംഘടനായായ എസ്ഡിപിഐ. അമിത് ഷാ എന്ന് കേരളത്തിലെത്തുമെന്ന് ബിജെപി പ്രഖ്യാപിച്ച ശേഷം പ്രതിഷേധം എങ്ങനെയെന്ന് തീരുമാനിക്കും. വി മുരളിധരന് ഇനി കേരളത്തിലെത്തിയാല്‍ തടയുമെന്നുമാണ് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുള്‍ മജീദ് ഫൈസി വെല്ലുവിളിച്ചിരിക്കുന്നത്. ബിജെപിയുടെ കേന്ദ്രമന്ത്രിമാരെ കേരളത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നും തീവ്രവാദസംഘടന വെല്ലുവിളിച്ചിട്ടുണ്ട്.
പൗരത്വ നിയമ ഭേദഗതി പ്രചരണത്തിനെത്തുന്ന അമിത് ഷായ്ക്കെതിരെ പ്രതിഷേധിക്കുമെന്ന് യൂത്ത് ലീഗ് നേരത്തെ പറഞ്ഞിരുന്നു. മന്ത്രി കേരളത്തിലെത്തുന്ന ദിവസം കറുത്ത മതില് (ബ്ലാക്ക് വാള്) പ്രതിഷേധം തീര്‍ക്കുമെന്ന് വെല്ലുവിളിച്ച യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് തന്നെ പീന്നിട് പ്രതിഷേധം ഉപേക്ഷിക്കുന്നതായി അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: