മുംബൈ: ജെഎന്‍യു വിദ്യാര്‍ത്ഥി സംഘര്‍ഷത്തിന്റെ മറവില്‍ ഇന്നലെ വൈകിട്ട് ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ ‘ഫ്രീ കശ്മീര്‍’ പോസ്റ്റര്‍ ഉയര്‍ത്തിയ പെണ്‍കുട്ടിയെ തിരഞ്ഞ് മുംബൈ സിറ്റി പോലീസ്. ഇടത്-ജിഹാദി പ്രവര്‍ത്തകരാണ് പ്രതിഷേധത്തിന്റെ ഭാഗമെന്ന രീതിയില്‍ ‘ഫ്രീ കശ്മീര്‍’ പോസ്റ്റര്‍ ഉയര്‍ത്തിയത്. പെണ്‍കുട്ടിയുടെ വിവരങ്ങള്‍ തങ്ങള്‍ ശേഖരിച്ച് തുടങ്ങിയെന്ന് പോലീസ് വ്യക്തമാക്കി. ഇന്ത്യാ വിരുദ്ധത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട എല്ലാ വീഡിയോകളും, ഫൂട്ടേജുകളും പരിശോധിച്ചുവരികയാണെന്നും അവര്‍ അറിയിച്ചു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഓഫീസില്‍ നിന്നും രണ്ട് കിലോമീറ്റര്‍ മാത്രം അകലെയാണ് പ്രതിഷേധം അരങ്ങേറിയത്. മുംബൈ വിവിധ സ്ഥാപനങ്ങളില്‍ നിന്നും ഒത്തുകൂടിയവര്‍ രാജ്യ വിരുദ്ധ മുദ്രാവാക്യങ്ങളുമായി ഫ്രീ കശ്മീര്‍ പോസ്റ്ററുകള്‍ ഉയര്‍ത്തുകയായിരുന്നു. ജെഎന്‍യുവിലെ സംഘര്‍ഷാവസ്ഥ മുതലെടുത്ത് കശ്മീര്‍ വിഷയം വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്.
അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസിന് തൊട്ടരികെ രാജ്യ വിരുദ്ധ പ്രതിഷേധങ്ങള്‍ അരങ്ങേറിയിട്ടും നടപടി സ്വീകരിക്കാത്തതിനെതിരെ ഫട്നാവിസ് രൂക്ഷമായി വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വെറും രണ്ട് കിലോ മീറ്റര്‍ മാത്രം അകലെയാണ് ഫ്രീ കശ്മീര്‍ ദേശവിരുദ്ധ പ്രതിഷേധം നടന്നത്. യഥാര്‍ത്ഥത്തില്‍ എന്തിനു വേണ്ടിയാണ് പ്രതിഷേധം. എന്തിനാണ് ഫ്രീ കശ്മീര്‍ മുദ്രാവാക്യങ്ങള്‍ മുംബൈയില്‍ നടക്കുന്ന വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ സഹിക്കും. മൂക്കിന് താഴെ നടന്ന ദേശ വിരുദ്ധ പ്രതിഷേധം ഉദ്ധവ്ജി കണ്ടില്ലെന്ന് നടിക്കുമോയെന്നും ഫട്നാവിസ് ട്വിറ്ററിലൂടെ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: