ലഖ്നൗ: പൗരത്വ നിയമവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുകയാണെന്നും ഇത് അവരെ ഭയപ്പെടുത്തുകയാണെന്നും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. കോണ്‍ഗ്രസിനും സുഹൃത്തുക്കള്‍ക്കും വോട്ട് ബാങ്ക് മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവേയാണ് നഖ്വി ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയുടെ മൂന്ന് അയല്‍രാജ്യങ്ങളില്‍ മതപരമായ പീഡനങ്ങള്‍ നേരിടുന്നവരെ സഹായിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത്. 10 ദിവസം നീണ്ടുനില്‍ക്കുന്ന ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി റാംപൂരില്‍ നഖ്വിയുടെ നേതൃത്വത്തിലുള്ള പ്രചാരണ പരിപാടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു
മറ്റ് രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നവര്‍ക്ക് ഒപ്പമാണ് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ നില്‍ക്കുന്നതെന്ന് നഖ്വി തുറന്നടിച്ചു. മതപരമായ പീഡനങ്ങള്‍ നേരിടുന്നവരോടൊപ്പമാണ് പ്രതിപക്ഷം നില്‍ക്കേണ്ടതെന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: