തിരുവനന്തപുരം: ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോ ബിഗ് ബോസ്സിന്റെ രണ്ടാം പതിപ്പില്‍ മത്സരാര്‍ത്ഥികളെ മോഹന്‍ലാല്‍ പ്രഖ്യാപിച്ച് തുടങ്ങി. ഒരു മുത്തശ്ശി ഗദയിലൂടെ സിനിമയില്‍ എത്തിയ രാജനി ചാണ്ടി, അവതാരികയായ എലീന പടിക്കല്‍, കോഴിക്കോട് സ്വദേശിയായ ആര്‍ജെ രഘു, ബഡായി ബംഗ്ലാവിലെ അവതാരികയായ ആര്യ എന്നിവരാണ് ആദ്യ നാലു പേരായി ബിഗ് ബോസ്സിലേക്ക് എത്തിയത്. മെഗാസ്റ്റാര്‍ മോഹന്‍ലാല്‍ തന്നെയാണ് ബിഗ് ബോസ് രണ്ടിന്റെയും അവതാരകന്. ചെന്നൈ ഇവിപി ഫിലിം സിറ്റിയില്‍ അവസാന വട്ട ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്.
നൂറ് ദിവസങ്ങളുള്ള ഷോയില്‍ പതിനേഴ് മത്സരാര്‍ത്ഥികളാണുള്ളത്. പുറം ലോകത്ത് നിന്ന് അകന്ന് മത്സരാര്‍ത്ഥികള്‍ കഴിയേണ്ട ആഡംബര ബംഗ്ലാവ് ചെന്നൈയിലെ ഇവിപി ഫിലിം സിറ്റിയിലാണ് ഒരുക്കിയിരിക്കുന്നത്. 24 മണിക്കൂറും തുറന്നിരിക്കുന്ന അറുപതിലധികം ക്യാമറാകണ്ണുകളും ബിഗ് ബോസില്‍ സജ്ജമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: