ലഖ്നൗ : പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭ യാത്ര നടത്തുന്നതിനിടെ മലയാളിയായ ഐഎസ് ഉദ്യോഗസ്ഥന് കണ്ണന് ഗോപിനാഥനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍ പ്രദേശ് പോലീസാണ് അറസ്റ്റ് ചെയ്തത്. കര്‍ഫ്യൂ ലംഘിച്ചതിനാണ് നടപടി.
പൗരത്വ നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭത്തിന് ആഹ്വാനവുമായി വിവിധ സംസ്ഥാനങ്ങളില്‍ സഞ്ചരിക്കവേയാണ് അറസ്റ്റിലായിരിക്കുന്നത്. അലീഗഢ് മുസ്ലിം സര്‍വ്വകലാശാലയിലെ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനുള്ള യാത്രയിലായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.
അലീഗഢ് ജില്ലയില്‍ പ്രവേശിക്കുന്നതിന് കണ്ണന് മജിസ്ട്രേറ്റ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉത്തരവ് നടപ്പിലാക്കുക മാത്രമാണ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. മുംബൈയില്‍ ലോങ്മാര്‍ച്ച് സംഘടിപ്പിക്കുന്നതിനിടെ അടുത്തിടേയും കണ്ണനെ പോലീസ് അറസ്റ്റ് ചെയതിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: