മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന ‘ബിഗ് ബ്രദറി’ലെ വീഡിയോ ഗാനം എത്തി. ‘കണ്ടോ കണ്ടോ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ്. സംഗീതം ദീപക് ദേവ്. ഗൗരി ലക്ഷ്മിയും അമിത് ത്രിവേദിയും ചേര്‍ന്ന് പാടിയിരിക്കുന്നു.
ലേഡീസ് ആന്‍ഡ് ജെന്റില്മാന് എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ദിഖും ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. അര്‍ബാസ് ഖാന്, അനൂപ് മേനോന്, ഹണി റോസ്, മിര്‍ണ മേനോന്, സത്ന ടൈറ്റസ്, ഗാഥ, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്, സര്‍ജാനൊ ഖാലിദ്, ഇര്‍ഷാദ് തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. ഈ മാസം തീയേറ്ററുകളിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: