കൊച്ചി: നാവിക സേന 24 മുങ്ങിക്കപ്പലുകള്‍കൂടി സ്വന്തമാക്കുന്നു. ആണവശേഷിയുള്ള ആറ് മുങ്ങിക്കപ്പലുകളടക്കമുള്ളവ റഷ്യയില്‍ നിന്നാണ് വാങ്ങുന്നത്. നിലവില്‍ ഐഎന്‍എസ് ചക്ര, ഐഎന്‍എസ് അരിഹന്ത് എന്നീ ആണവമുങ്ങിക്കപ്പലുകളടക്കം 15 മുങ്ങിക്കപ്പലുകളാണ് സേനയ്ക്കുള്ളത്. പുതിയവ കൂടി സ്വന്തമാക്കുന്നതോടെ 39 മുങ്ങിക്കപ്പലുകളാകും.
എട്ട് റഷ്യന്‍ നിര്‍മിത അന്തര്‍വാഹിനികളും നാല് ജര്‍മ്മന്‍ നിര്‍മിതവും രണ്ട് ഫ്രഞ്ച് നിര്‍മിത മുങ്ങിക്കപ്പലുകളുമാണ് സ്വന്തമാക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനീസ് യുദ്ധകപ്പലുകളുടെ സജീവസാന്നിദ്ധ്യവും നാവികസേന സുരക്ഷത്താവള അടിസ്ഥാനസൗകര്യ വികസനവും ചേര്‍ത്തുള്ള പദ്ധതിയുടെ ഭാഗമായാണ് നീക്കം. മുങ്ങിക്കപ്പല്‍ വാങ്ങുന്ന വിവരം പാര്‍ലമെന്റ് സമിതിയെ സേന അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: