‘മേ സച്ചായീ കേ ലിയേ കഭീ മാഫീ നയീ മാംഗൂംഗാ’! ഞാന്‍ സത്യത്തിനു വേണ്ടി ഒരിക്കലും മാപ്പു ചോദിക്കില്ല പോലും! മാപ്പു ചോദിച്ചു മടുത്തിട്ടുണ്ടാകും! മയക്കുമരുന്നും അനധികൃത പണവും കയ്യില്‍ വച്ചതിന് അമേരിക്കന്‍ അധികൃതരോട് മാപ്പ് പറഞ്ഞിട്ടുണ്ടാകാം, കുമരകത്ത് കൂടെ കറങ്ങിയ കൂട്ടുകാരിയെ കൈവിട്ടപ്പോഴും മാപ്പ് പറഞ്ഞിട്ടുണ്ടാകാം, ലോക്സഭയില്‍ വിളിച്ചു പറഞ്ഞ വിഡ്ഢിത്തങ്ങളുടെ പേരില്‍ വേണ്ടുവോളം മാപ്പു പറഞ്ഞിട്ടുണ്ടാകാം. സുപ്രീം കോടതി പറയാത്ത കാര്യം പറഞ്ഞുവെന്നതിന്റെ പേരില്‍ ഉന്നത നീതിപീഠം കുത്തിനു പിടിച്ചപ്പോഴും ‘കരയുകയും പറയുകയും’ ചെയ്തിട്ടുണ്ടാകാം. എങ്കിലും സത്യത്തിനു വേണ്ടി ‘റൗള്‍ വിന്‍സി’ മാപ്പു പറയില്ലായെന്ന്!
പ്രധാനമന്ത്രി നരേന്ദ്രമോദി ഭാരതത്തില്‍ നിര്‍മ്മിക്കൂ (മേക്ക് ഇന്‍ ഇന്ത്യ) എന്ന ആഹ്വാനത്തോടെ അതിനനുസരിച്ചുള്ള കര്‍മ്മപദ്ധതികളുമായി ശ്രേഷ്ഠ ഭാരതത്തിലേക്ക് ഉയര്‍ന്നുയരുമ്പോഴാണ് ‘ചുവപ്പുകണ്ട കാളയെപ്പോലെ’ റേപ് ഇന്‍ ഇന്ത്യ എന്ന വാക്കുകള്‍ രാഹുല്‍ ഗാന്ധി വിളിച്ചു പറഞ്ഞത്. സമബുദ്ധിയുള്ള ആരും പറയില്ലാത്ത ക്രൂരത! രാഹുലാണെങ്കിലും അങ്ങനെ പറഞ്ഞിട്ടുണ്ടാകില്ലായെന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഇവിടുത്തെ പൊതുസമൂഹം. ഭാരതത്തിലെ അമ്മമാരോട്, സഹോദരിമാരോട്, അല്‍പ്പമെങ്കിലും കരുതലുണ്ടെങ്കില്‍ പറഞ്ഞ പാഴ്വാക്കുകള്‍ പിന്‍വലിച്ച് ഒരുപാധിയും വയ്ക്കാതെ കൈ തൊഴുത് മാപ്പു പറഞ്ഞ് മാന്യത കാണിക്കുകയാണ് രാഹുല്‍ ഗാന്ധി ചെയ്യേണ്ടത്. അതിനാവശ്യപ്പെട്ടപ്പോഴാണ് മാപ്പു പറയില്ലെന്നും ഞാന്‍ രാഹുല്‍ ഗാന്ധിയാണ്, രാഹുല്‍ സവര്ക്കറല്ലായെന്നുമുള്ള അഹങ്കാര വാക്കുകള്‍ വന്നത്.
ഗാന്ധിയാണെങ്കില്‍ ഗാന്ധി, നെഹ്റുവാണെങ്കില് നെഹ്റു; ഗണ്ഡിയാണെങ്കില് ഗണ്ഡി; ഘാസിയാണെങ്കില് ഘാസി; ഒരിക്കല്‍ പറഞ്ഞാല്‍ മതി, രാഹുല്‍. കുലനാമം ആവര്‍ത്തിക്കേണ്ടതില്ല. സ്വന്തം അമ്മയില്‍ നിന്നറിഞ്ഞ് മകനോ മകളോ സ്വന്തം പേരിനൊപ്പം ആധികാരികമായി പറഞ്ഞു കഴിഞ്ഞാല്‍ പൊതുസമൂഹം അത് സ്വീകരിക്കും. അതിലൊരു ചര്‍ച്ചയ്ക്കു സാധാരണയാരും തുനിഞ്ഞിറങ്ങാറുമില്ല. രാഹുലിനും പ്രി
യങ്കയ്ക്കും അതൊരു ചര്‍ച്ചാവിഷയമാക്കണം എന്ന ആഗ്രഹമുണ്ടെന്നതിന്റെ സൂചന പ്രിയങ്ക 2014ലെ പൊതുതെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പ്രകടമാക്കി. പതിവു പോലൊരു വിലകുറഞ്ഞ പ്രസ്താവന നടത്തിയ പ്രിയങ്ക തന്റെ മകളെപ്പോലെയാണെന്ന പരിഗണനയോടെ തുടര്‍ ചര്‍ച്ച ഒഴിവാക്കിയ നരേന്ദ്രമോദിയുടെ മാന്യത പൊതുസമൂഹം അംഗീകരിച്ചു. പക്ഷേ മകളെപ്പോലെയാണെന്ന പരാമര്‍ശം കേട്ടുമനസ്സിലാക്കുവാനുള്ള സാമാന്യ വിവരം തൊട്ടു തീണ്ടിയിട്ടില്ലാത്ത പ്രിയങ്ക അട്ടഹസിച്ചു: എന്റച്ഛന് രാജീവ് ‘ഗാന്ധി’ ആണെന്ന്. നരേന്ദ്രമോദിയെന്നല്ല, ആരും തന്നെ തര്ക്കമുയര്ത്താത്ത ഒരു കാര്യത്തില്‍ അന്ന് പ്രിയങ്ക വിവാദം തുടങ്ങിയതും ഇപ്പോള്‍ രാഹുല്‍, ‘ഗാന്ധി’ എന്ന കുലനാമത്തിന്മേല് അവകാശം അരക്കിട്ടുറപ്പിച്ച് ഭാരതീയ ജനാധിപത്യം ഇറക്കിവിട്ട പെരുവഴിയില്‍ നിന്ന് കരകയറാന്‍ വഴിതേടുന്നതും കൂട്ടി വായിക്കുമ്പോള്‍ ചരിത്രത്തിലേക്ക് ഒന്ന് തിരിച്ചു പോകേണ്ടത് അനിവാര്യമാകുന്നു.
ഗംഗാധര്‍, കനാലിന്കരയില് താമസിക്കുന്നവന് എന്ന അര്‍ത്ഥത്തില്‍ ‘നെഹ്റുവെന്ന’ കുലനാമം സ്വീകരിച്ചു. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം അടിച്ചൊതുക്കിയ ശേഷം ഇംഗ്ലീഷുകാര്‍ മുസ്ലിങ്ങളായ മുഗളരുടെ വംശനാശത്തിന് വാളെടുത്തപ്പോള്‍ ഗിയാസുദീന്‍ ഘാസി സ്വന്തം ജീവന് രക്ഷിക്കാന്‍ വേണ്ടി ഗംഗാധര്‍ നെഹ്റുവെന്ന പേര് സ്വീകരിച്ചുവെന്നാണ് എം.കെ. സിങ്ങിന്റെ എന്സൈക്ളോപ്പീഡിയ ഓഫ് വാര് ഓഫ് ഇന്ഡിപ്പെഡന്സ് എന്ന പുസ്തകത്തിന്റെ പതിമൂന്നാം വോള്യത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എം.ഒ. മത്തായിയുടെ ഞലാശിശരെലിരല െീള വേല ചലവൃൗ അഴല അങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ അതിനൊക്കെ ശേഷം ഗംഗയിലും യമുനയിലും ധാരാളം വെള്ളമൊഴുകിയെന്നുള്ളതുകൊണ്ട് ആ വക വസ്തുതകകള് പുനര്‍ ചര്‍ച്ചയ്ക്കു വിധേയമാക്കണമെന്നില്ല. ചര്‍ച്ച ഗംഗാധര്‍ നെഹ്റുവില്‍ നിന്നു തുടങ്ങാം.
ഗംഗാധറില്‍ നിന്ന് മോത്തിലാലിലേക്കും മോത്തിലാലില്‍ നിന്ന് ജവഹര്ലാലിലേക്കും ‘നെഹ്റു’ എന്ന കുലനാമം കൈമാറി. കേവലം മൂന്നു തലമുറകള്‍! മൂന്നാം തമ്പുരാന് ജവഹര്‍ലാലിന് നെഹ്റുവെന്ന കുലനാമത്തിന്റെ ഉപയോഗപരിധിയുടെ തീയതി (എക്സ്പയറി ഡേറ്റ്) കഴിഞ്ഞുവെന്ന ബോദ്ധ്യത്തില്‍ നിന്നാകാം മോഹന്‍ ദാസ് കരംചന്ദ് എന്ന മഹാത്മജിയുടെ കുലനാമം മകള്‍ ഇന്ദിരയ്ക്ക് തരപ്പെടുത്തിക്കൊടുത്തത്. ഇന്ദിരയ്ക്കും മക്കള്‍ക്കും ഫിറോസിന്റെ കുലനാമം ‘ഗണ്ഡി’യായിരുന്നു യഥാര്‍ത്ഥത്തില്‍ നല്‍കേണ്ടിയിരുന്നതെന്നത് അവിടെ നില്ക്കട്ടെ. പക്ഷേ ഇന്ദിരയില്‍ നിന്നും രാജീവിലേക്കും രാജീവില്‍ നിന്ന് രാഹുലിലേക്കും പ്രിയങ്കയിലേക്കും കൈമാറിയതോടെ ഗാന്ധിയെന്ന കപടകുലനാമവും മൂന്നാം തലമുറയിലെത്തിയിരിക്കുന്നു. അതില്‍ പ്രിയങ്ക, റോബര്‍ട്ടിനെ വിവാഹം ചെയ്തതോടെ വധേരയാകണം, അവരുടെ കുട്ടികളും ഇനി വധേരയെന്ന കുലനാമം സ്വീകരിക്കണം, അതാണ് നാട്ടുനടപ്പ്. അതെന്തായാലും മൂന്നു തലമുറകള്‍ക്കുശേഷം നെഹ്റുവെന്ന കുലനാമത്തിന്റെ കാലം കഴിഞ്ഞെന്നു തിരിച്ചറിഞ്ഞു വലിച്ചെറിഞ്ഞതുപോലെ ഗാന്ധിയെന്നതും തെരുവിലെറിഞ്ഞ് പുതിയതൊന്ന് തിരഞ്ഞെടുക്കണോയെന്ന് രാഹുലിന് ഇമ്രാന് ഖാനോട് ആലോചിച്ചു തീരുമാനിക്കാം. പക്ഷേ അതിനിടെ വീരവിനായക ദാമോദര്‍ സവര്‍ക്കറുടെ ധീരസ്മരണകളെ വികലമാക്കുന്നതിനുള്ള ധിക്കാരം ഭാരതം പൊറുക്കുമെന്നു കരുതരുത്.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള തീവ്രസമരധാരയുടെ ബൗദ്ധിക സ്രോതസ്സും പ്രചോദനവുമായിരുന്നു വീരസവര്‍ക്കര്‍. ബ്രിട്ടീഷ് വിരുദ്ധപക്ഷത്തെ ഏറ്റവും ശക്തവും തന്ത്രപ്രധാനവുമായ ഊര്‍ജ്ജ സ്രോതസാണ് വീരസവര്‍ക്കര്‍ എന്ന തിരിച്ചറിവില്‍ നിന്നാണ് അദ്ദേഹത്തിന് ഇരട്ടജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. അവിടെ നിന്നും പുറത്തിറങ്ങി പോരാട്ടം തുടരുവാന്‍, ശിവജി മഹാരാജ് മുഗള്‍ അധിനിവേശ ശക്തികളുടെ പിടിയില്‍ പെട്ടപ്പോള്‍ എടുത്ത തന്ത്രം വീര സവര്‍ക്കര്‍ പയറ്റി നോക്കിയെന്നതാണു സത്യം.
പോര്‍മുഖങ്ങളില്‍ പൊരുതാനിറങ്ങുന്നവര്‍ വ്യത്യസ്ഥ രണതന്ത്രങ്ങള്‍ തിരഞ്ഞെടുക്കാറുണ്ട്. ലക്ഷ്യംവെച്ചവരെയും അവരുടെയിടങ്ങളെയും ഉന്മൂലനം ചെയ്യാന്‍ മുന്നോട്ട്, മുന്നോട്ട്, കുതിച്ചുകയറുക. പരാജയപ്പെട്ടാലും സ്വന്തം ജീവന് കൊടുത്തും പിന്തിരിയാതിരിക്കുക. ലക്ഷ്യം നേടിയാലും സ്വരക്ഷ തേടാന്‍ ഓടി അകലാതെ എതിര്‍പക്ഷം കൊന്നൊടുക്കുകയാണെങ്കില്‍ ബലിദാനിയാകുക. ആവേശമാണാ സമീപനം! ഒരു സംശയവുമില്ല.
രണതന്ത്ര പ്രധാനമായ സമാന്തര സമീപനമാണ് പോര്‍ക്കളത്തിലെ അടവും ചുവടും പിഴച്ചാല്‍ തന്ത്രപൂ
ര്‍വ്വം തത്കാലം പിന്മാറി പുതിയ ശക്തിയുമായി തിരിച്ചുവരുന്നത്. അതുകൊണ്ടാണ് ശത്രു മുന്നേറുമ്പോള്‍ നാം പിന്മാറുമെന്നും ശത്രു പിന്‍വാങ്ങുമ്പോള്‍ നാം മുന്നേറുമെന്നും മാവോ സേതൂങ്ങ് പറഞ്ഞത്. വീരസവര്ക്കറുള്പ്പടെയുള്ള രാഷ്ട്രീയ തടവുകാരുടെ വിടുതലിനു പോരാട്ടം നടത്താതിരുന്ന കോണ്‍ഗ്രസിന്റെ നി
ര്‍ണ്ണായക പദവികളിലിരുന്നവരാണ് മോത്തിലാലും ജവഹര്‍ലാലും. മദന്‍ലാല്‍ ധിംഗ്രയും ഭഗത് സിംഗും രാജ്ഗുരുവും സുഖ്ദേവും തൂക്കിലേറുന്നത് ഒഴിവാക്കുവാന്‍ വേണ്ടതൊന്നും ചെയ്തില്ല. നേതാജി സുഭാഷ് ചന്ദ്രബോസ് 1945ലെ വിമാനാപകടത്തില്‍ മരിച്ചില്ലെന്നും സ്റ്റാലിന്റെ കമ്യൂണിസ്റ്റു റഷ്യയുടെ തടവറയിലുണ്ടെന്നും സൂചന ലഭിച്ചയുടനെ നേതാജിയെ യുദ്ധക്കുറ്റവാളിയെന്ന് വിശേഷിപ്പിച്ചുകൊണ്ട് പുതിയ നടപടിക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രിയ്ക്ക് കത്തയയ്ക്കുകയാണ് ജവഹര്‍ലാല്‍ നെഹ്റു ചെയ്തത്. ജവഹര്‍ലാല്‍ നെഹ്റു അധികാരത്തിനുവേണ്ടി ബ്രിട്ടീഷ് കിരീടത്തോട് വിധേയത്വം പ്രഖ്യാപിച്ചതിനും ലോര്‍ഡ് മൗണ്ട് ബാറ്റനെ ആദ്യ ഗവര്‍ണര്‍ ജനറലാക്കിയതിനും ന്യായം പറയണം. ബ്രിട്ടീഷ് വൈസ്റോയിയുടെ ഭാര്യ ലേഡീ മൗണ്ട് ബാറ്റന് കത്തുകളും പിന്നീട് ഉപഹാരങ്ങളും സ്വതന്ത്ര ഭാരത സര്‍ക്കാര്‍ ചെലവിലെത്തിച്ചുകൊണ്ടിരുന്നതിന്റെയും വിശദീകരണം നല്‍കണം. അതെല്ലാം നല്‍കിയിട്ട് വരണം, രാഹുല്‍!.
അതിനിടെ,ആരോടും പറയാതെ അതിര്‍ത്തിക്കപ്പുറം സുഖം തേടി പോകുന്ന രാഹുല്‍ ഇടയ്ക്കൊന്ന് ലണ്ടനിലിറങ്ങണം. അവിടെ ഇന്ത്യാ ഹൗസിന്റെ മുമ്പില്‍ ഗ്രേറ്റ് ലണ്ടന്‍ കൗണ്‍സില്‍ ബ്രിട്ടീഷ് ആദരവിന്റെ പ്രതീകമായി ഒരു നീലഫലകം സ്ഥാപിച്ചിട്ടുണ്ട്. അതിലെഴുതിവച്ചിരിക്കുന്നൂ: ‘വിനായക ദാമോദര്‍ സവര്‍ക്കര്‍ (1883-1966), ഇന്ത്യന്‍ ദേശാഭിമാനിയും ദാര്‍ശനികനും, ഇവിടെ ജീവിച്ചിരുന്നു’ എന്ന്. പോരാട്ടം കഴിഞ്ഞു; പോര്‍ക്കളം ഒഴിഞ്ഞു; തങ്ങളോട് പോരാടിയവരില്‍ ഏറ്റവും ശക്തനും ധീരനുമായിരുന്ന വീരയോദ്ധാവിനെ മാനിക്കുവാന്‍ ഇംഗ്ലീഷുകാര്‍ക്ക് മടിയില്ല. ആ തിരിച്ചറിവ് ഉള്‍ക്കൊണ്ട് സവര്‍ക്കറുടെ സ്മരണയ്ക്കു മുമ്പില്‍ ഒരിക്കലൊന്ന് ശ്രദ്ധാപുഷ്പംസമര്പ്പിക്കുവാനുള്ള വകതിരിവ് കാണിച്ചാല്‍ കട്ടൊട്ടിച്ച ‘ഗാന്ധി’ എന്ന കുലനാമ ലേബലിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന ധിക്കാരങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള സദ്ബുദ്ധി ലഭിച്ചേക്കാം. സവര്‍ക്കറെന്ന ഭാരതത്തിന്റെ ദേശീയ സംസ്കൃതിയുടെ ചരിത്രത്തിലേക്ക് വേരുകള്‍ ആഴത്തിലിറങ്ങിയ, ചക്രവാളസീമകളെയും കടന്ന് ഉയര്‍ന്നു നില്ക്കുന്ന വടവൃക്ഷത്തിന്റെ ചുവട്ടിലിരുന്ന് ദേശീയബോധത്തിന്റെ ആദ്യാക്ഷരം കുറിക്കാനുള്ള പക്വതയും ലഭിച്ചേക്കാം.
(ഭാരതീയ വിചാരകേന്ദ്രം തിരുവന ന്തപുരം ജില്ലാ അദ്ധ്യക്ഷനാണ്
ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: