കൊച്ചി: ഫോര്ട്ടിഫിക്കേഷന് നടത്തിയ ഭക്ഷണ സാധനങ്ങള്‍ ആഹാരത്തിന്റെ ഭാഗമാക്കുന്നത് ജീവിതശൈലി രോഗങ്ങളെ ഒരു പരിധിവരെ അകറ്റുന്നതിന് സഹായിക്കുമെന്ന് മന്ത്രി പി. തിലോത്തമന്. പവിഴം ഓയില്‍സ് ആന്‍ഡ് ഫുഡ്സിന്റെ ‘പവിഴം ഫോര്‍ട്ടിഫൈഡ് റൈസ് ബ്രാന് ഓയിലിന്റെ’ വിപണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സൂപ്പര്‍ മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ജോര്‍ഫിന്‍ പെട്ടക്ക് പവിഴം ഫോര്‍ട്ടിഫൈഡ് റൈസ് ബ്രാന് കുക്കിങ് ഓയില്‍ നല്കി മന്ത്രി വിപണോദ്ഘാടനം നിര്‍വഹിച്ചു. പവിഴം ഗ്രൂപ്പ് ചെയര്മാന് എന്‍.പി. ജോര്‍ജ്ജ് അധ്യക്ഷനായി. വിറ്റാമിന്‍ എ, ഡി എന്നിവ അടങ്ങിയതും എല്ലാവിധ പാചകങ്ങള്‍ക്കും അനുയോജ്യവും അരിയുടെ തവിടില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഭക്ഷ്യഎണ്ണയാണ് പവിഴം ഫോര്‍ട്ടിഫൈഡ് റൈസ് ബ്രാന് കുക്കിങ് ഓയിലെന്ന് പവിഴം ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ എന്‍.പി. ആന്റണി അറിയിച്ചു. ഒരു ലിറ്റര്‍ പായ്ക്കറ്റിന്റെ വില 138 രൂപ. സപ്ലൈകോ സിഎംഡി എ.എന്‍. സതീഷ്, പവിഴം ഗ്രൂപ്പ് ഡയറക്ടര്‍മാരായ റോബിന് ജോര്‍ജ്ജ്, റോയി ജോര്‍ജ്ജ്, ഗോഡ്വിന് ആന്റണി, ദീപക് ജോസ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: