കൊച്ചി: നിര്‍മാതാക്കളെ മനോരോഗികളെന്ന് പരിഹസിച്ച നടന് ഷെയിന്‍ നിഗം മാധ്യമങ്ങള്‍ക്കു മുമ്പില്‍ പരസ്യമായി മാപ്പുപറയണമെന്ന് നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന എക്സിക്യൂട്ടിവ് യോഗത്തിന്റേതാണ് തീരുമാനം. ഷെയിനുമായി നേരിട്ട് ചര്‍ച്ചയ് ക്കില്ലെന്നും സംഘടന വ്യക്തമാക്കി.
നിര്‍മാതാക്കള്‍ മനോരോഗികളാണെന്ന് തിരുവനന്തപുരത്ത് മാധ്യമങ്ങളോടാണ് ഷെയിന്‍ പറഞ്ഞത്. അതിനാല്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ത്തന്നെ ഷെയിന്‍ മാപ്പുപറയണം. ഷെയ്ന് നല്കുന്ന ഉറപ്പ് ഉള്‍ക്കൊള്ളാനാകില്ല. എഎംഎംഎ ഉത്തരവാദിത്തം ഏല്ക്കണം. മുടങ്ങിക്കിടക്കുന്ന ‘വെയില്’, ‘കുര്‍ബാനി’ എന്നീ സിനിമകള്‍ പൂര്‍ത്തിയാക്കാതെ നടന് ഷെയ്ന് നിഗവുമായി സഹകരിക്കില്ലെന്നും പ്രസിഡന്റ് എം. രഞ്ജിത്, സുരേഷ്കുമാര്‍ എന്നിവര്‍ വ്യക്തമാക്കി.
അതേസമയം ഷെയിന്‍ നിഗമിന്റെ വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് മുന്കൈയ്യെടുക്കേണ്ടെന്നാണ് ഫെഫ്കയുടെ തീരുമാനം. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും താരസംഘടനയായ എഎംഎംഎയുടേയും നിലപാട് അറിഞ്ഞശേഷം മാത്രം വിഷയത്തില്‍ ഇടപെട്ടാല്‍ മതിയെന്നായിരുന്നു ഫെഫ്കയുടെ ധാരണ.
വെയില്, കുര്‍ബാനി എന്നീ സിനിമകളുടെ ചിത്രീകരണത്തിന് ഷെയിന്‍ പ്രൊഫഷണല്‍ മര്യാദയല്ലെന്നും ഫെഫ്ക അഭിപ്രായപ്പെട്ടു. നിര്‍മാതാക്കള്‍ ഷെയ്നെതിരേ നിലപാട് കടുപ്പിച്ച സാഹചര്യത്തില്‍ ഫെഫ്ക വിഷയത്തില്‍ ഇടപെടാനുള്ള സാധ്യത മങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: