ഇന്ന് ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന ദേവസങ്കല്പമാണ് സ്വാമി അയ്യപ്പന്റേത്. അതുപോലെ തന്നെ വിമര്‍ശനവിധേയമായിട്ടുള്ളതുമാണ്, സ്വാമിഅയ്യപ്പന്‍ ഇരിക്കുന്നത് അതും യോഗബന്ധത്തോടും കൂടി പിന്നെ കൈപിടിച്ചിരിക്കുന്നതോ ചിന്മുദ്രയോടുകൂടി. പിന്നെ അച്ഛനാണെങ്കില്‍ ശിവനും അമ്മ മഹാവിഷ്ണുവും ഇങ്ങനെ ഒരു സങ്കല്പം ഭാരതീയ സംസ്കാരത്തില്‍ വേറെ കാണാന്‍ സാധിക്കുകയില്ല. ഭരതീയസങ്കല്‍പത്തില്‍ ഇതുപോലെ അരപ്പട്ടകെട്ടിയ രണ്ട് ദേവസങ്കല്പം കൂടി കാണാന്‍ കഴിയും. യോഗ ദക്ഷിണാമൂര്‍ത്തിയും യോഗ നരസിംഹവും, സ്വാമി അയ്യപ്പനും ഇങ്ങനെ മൂന്ന് സങ്കല്പങ്ങളാണ് ഭരതത്തില്‍ അരപട്ടകെട്ടിയിരിക്കുന്നതായി കാണാന്‍ സാധിക്കുക.
യോഗശാസ്ത്രത്തിലേക്ക് അയ്യപ്പന്റെ പൊരുള്‍ തേടി പോകാം. മനുഷ്യശരീരത്തില്‍ 72000 നാഡികളുണ്ട് എന്ന് യോഗശാസ്ത്രത്തില്‍ കാണാന്‍ സാധിക്കും . അതില്‍ മൂന്നെണ്ണമാണ് പ്രധാനമായിട്ടുള്ളത്, സുഷുമ്ന, ഇഡ, പിംഗളാ എന്നിവയാണ്. ശ്വാസം അകത്തേക്ക് എടുക്കുമ്പോള്‍ ഇഡാനാഡിയും പുറത്തേക്ക് പിംഗളാനാഡിയും പ്രവര്‍ത്തിക്കുന്നു എന്ന് യോഗശാസ്ത്രം അനുശാസിക്കുന്നു. ഇതില്‍ പിംഗളാനാഡിയെ പരശിവന് എന്നും ഇഡാനാഡിയെ മഹാവിഷ്ണു എന്നും യോഗശാസ്ത്രത്തില്‍ വിളിക്കുന്നു. ഇഡാനാഡിയും മഹാവിഷ്ണുമായുള്ള ബന്ധം വരുന്നത് ഇഡാനാഡിക്ക് ചന്ദ്രനാഡി എന്ന പേരുണ്ട്, ചന്ദ്രന്റെ സഹോദരിയായ മഹാലക്ഷ്മിയുടെ പതി മഹാവിഷ്ണു ആയതു കൊണ്ട് ഇഡ നാഡിക്ക് മഹാവിഷ്ണു എന്നു പറയുന്നു. പിംഗളാനാഡി ചൂടുമായി സൂര്യനുമായി ബന്ധമുള്ളതുകൊണ്ട് അതു പരമശിവനുമായി അറിയപ്പെടുന്നു..
ഇഡയു പിംഗളയും ഒന്നുചേരുമ്പോള്‍, പരമശിവനും വിഷ്ണുവും ഒന്നുചേരുമ്പോള്‍ അച്ഛനായ പരമശിവനും അമ്മയായ മഹാവിഷ്ണുവും ഒന്നുചേരുമ്പോള്‍ അതായത് അകത്തേക്ക് എടുക്കുന്ന ശ്വാസവും പുറത്തേക്ക് എടുക്കുന്ന ശ്വാസവും ഒന്നാവുമ്പോള്‍ സുഷുമ്ന എന്ന് മദ്ധ്യനാഡി തുറക്കുന്നു. സുഷുമ്നയുടെ കവാടം തുറന്ന് പ്രാണന് മുകളിലേക്ക് ഗമിക്കുമ്പോള്‍ അഞ്ച് ആധാരങ്ങളില്‍ കൂടി അഞ്ച് തത്വങ്ങളില്‍ , പൃഥിതത്വം, ജലതത്ത്വം, അഗ്നിതത്ത്വം, വായുതത്ത്വം, ആകശതത്ത്വം , (ഭൂമി, വെള്ളം, തീയ്, കാറ്റ്, ആകാശം) ഈ അഞ്ചിന്റെയും ചേരുവയാണ് പ്രപഞ്ചം. പ്രകര്‍ഷേണ പഞ്ചീകൃതമാത് പ്രപഞ്ചം ഈ അഞ്ചിന്റെയും മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധിചക്രം ഈ അഞ്ചിന്റെയും അപ്പന് ആയി അല്ലെങ്കില്‍ നേതാവായി വാഴുന്നവന് അയ്യപ്പന്.
വിശേഷേണ ഗ്രഹിക്കേണ്ടത് വിഗ്രഹം. അയ്യപ്പസ്വാമിയുടെ ഈ വിഗ്രഹത്തില്‍ എന്താണ് ഗ്രഹിക്കേണ്ടത്. ദീര്‍ഘകാലം തപസ്ചര്യയില്‍ മുഴുകുമ്പോള്‍ ഇഡാപിംഗളകള്‍ ചേരുകയും പ്രാണന് (അയ്യപ്പന്) അഞ്ച് ആധാരങ്ങളെയും കടന്ന് ആജ്ഞാചക്രത്തില്‍ നില്‍ക്കുകയും ചെയ്യും. ദീര്‍ഘകാലം തപസ്സില്‍ മുഴുകുമ്പോള്‍ ഇഡാപിംഗളാ നാഡികളുടെ സംയോഗത്താല്‍ സുഷമ്ന കവാടം തുറന്ന് പ്രാണന് അഞ്ച് ആധാരങ്ങളെയും അയ്യപ്പനാകുവാന്‍ സാധിക്കുന്നു. ഈ പഞ്ചഭൂതങ്ങളെയും ജയിച്ചുകഴിഞ്ഞാല്‍ അയ്യപ്പനായികഴിഞ്ഞാല്‍ ജീവാത്മാവിനെയും പരമാത്മാവിനെയും യോജിക്കുന്നു എന്ന് ചിന്മുദ്ര സൂചിപ്പിക്കുന്നു. അങ്ങനെ ജീവാത്മാവും പരമാത്മാവും യോജിക്കുമ്പോള്‍ പ്രാണന് ആജ്ഞാചക്രം ഭേദിച്ച് സഹസ്രാരത്തില്‍ എത്തിയിട്ടുണ്ടാവും. അങ്ങനെ സാധാരണ രീതിയില്‍ വ്യവഹരിക്കുന്ന ഒരു മനുഷ്യന് അത്യുന്നതങ്ങളിലേക്കെത്തുവാന് വേണ്ടുന്ന സമ്പ്രദായത്തെ ക്രോഡീകരിച്ചുള്ള സങ്കല്പമാണ് അയ്യപ്പന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: