ശബരിമല: ദേവസ്വം ബോര്‍ഡിന് കഴിഞ്ഞ മണ്ഡല കാലത്തുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ചട്ടങ്ങള്‍ മറികടന്ന് സ്ഥിരനിക്ഷേപങ്ങള്‍ മാറ്റുന്നു. ബോര്‍ഡിന്റെ അധീനതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്ഥിര നിക്ഷേപങ്ങളാണ് ബോര്‍ഡ് ആസ്ഥാനത്തെ അക്കൗണ്ടിലേക്ക് മാറ്റുന്നത്.
ശാസ്താംകോട്ടയിലെ കുമ്പളത്ത് ശങ്കുപിള്ള മെമ്മോറിയല്‍ കോളേജിന്റെ 90 ലക്ഷം രൂപ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ ദേവസ്വം സെക്രട്ടറിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് ഒരു വര്‍ഷത്തേക്ക് മാറ്റാനാണ് ബോര്‍ഡ് ഉത്തരവിട്ടിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പണം പ്രത്യേക ട്രസ്റ്റിന്റെ പേരിലാണ് നിക്ഷേപിക്കണ്ടത്. ഇങ്ങനെ നിക്ഷേപിക്കപ്പെട്ട പണം വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് അല്ലാതെ വകമാറ്റാന്‍ ചട്ടപ്രകാരം കഴിയില്ല. ഈ സാങ്കേതികതടസ്സം മറികടക്കാനാണ് ശാസ്താംകോട്ട കോളേജിന്റെ പണം ബോര്‍ഡ് ആസ്ഥാനത്തെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുന്നത്. നേരിട്ട് ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള കോളേജ് ഫണ്ടിലേക്കാണ് തുക മാറ്റുന്നതെങ്കിലും മറ്റാവശ്യങ്ങള്‍ക്ക് മാറ്റാന്‍ കഴിയുന്ന രീതിയിലാണ് ഈ തുക നിക്ഷേപിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ബോര്‍ഡ് സമാനമായ രീതിയില്‍ കോളേജ് ഫണ്ടും ഉപയോഗിക്കാനുള്ള നീക്കമാണ് നടക്കുന്നത്. സമാനമായ രീതിയില്‍ ജിവനക്കാരുടെ പെന്ഷന് ഫണ്ടില്‍നിന്ന് 150 കോടി രൂപ മുന്‍പ് വകമാറ്റി ധനലക്ഷ്മി ബാങ്കിന്റെ ബോണ്ടുകള്‍ വാങ്ങിയത് ദേവസ്വം ഓഡിറ്റ്വിഭാഗം എതിര്‍ത്തിരുന്നു. എന്നാല്‍ ഈ എതിര്‍പ്പ് വകവെക്കാതെ 2017 ലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സ്ഥിരനിക്ഷേപങ്ങള്‍ പണയപ്പെടുത്തി 35 കോടി രൂപ ബോര്‍ഡ് വായ്പ എടുത്തു. യുവതീപ്രവേശനം സംബന്ധിച്ച പ്രക്ഷോഭ പരിപാടികള്‍ ശബരിമല ഉള്‍പ്പടെയുള്ള ക്ഷേത്രങ്ങളിലെ വരുമാനം ഗണ്യമായി കുറഞ്ഞതാണ് സ്ഥിരനിക്ഷേപങ്ങള്‍ വകമാറ്റാന്‍ ബോര്‍ഡിനെ പ്രേരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: